അ​മ്മ​യോ​ടു ചെ​യ്ത തെ​റ്റ് ഏ​റ്റു​പ​റ​ഞ്ഞ് ജാ​ന്‍​വി

ത​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ ധ​ട​ക്കി​ന്‍റെ സെ​റ്റി​ൽ വ​രു​ന്ന​തി​ല്‍ നി​ന്ന് അ​മ്മ​യും ന​ടി​യു​മാ​യ ശ്രീ​ദേ​വി​യെ വി​ല​ക്കി​യി​രു​ന്നു​വെ​ന്നു വെ​ളി​പ്പെ​ടു​ത്തി ന​ടി ജാ​ൻ​വി ക​പൂ​ർ. എ​ന്നാ​ല്‍ ആ ​തീ​രു​മാ​നം ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ദുഃഖം തോ​ന്നി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ് ഇ​പ്പോ​ഴെ​ന്നും ജാ​ന്‍​വി വി​ശേ​ഷി​പ്പി​ച്ചു.

ന​ടി ശ്രീ​ദേ​വി​യു​ടെ​യും നി​ർ​മാ​താ​വ് ബോ​ണി ക​പൂ​റി​ന്‍റെ​യും മ​ക​ളാ​യ ജാ​ൻ​വി 2018ലെ ​ധ​ട​ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ദു​ബാ​യി​ൽ വ​ച്ച് ശ്രീ​ദേ​വി മ​രി​ച്ച് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്.

അ​മ്മ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ നി​ന്ന് എ​ന്നും വി​ട്ടു​നി​ല്‍​ക്കാ​ന്‍ ശ്ര​ദ്ധി​ച്ചി​രു​ന്നു. അ​തു ബോ​ധ​പൂ​ർ​വം ആ​ഗ്ര​ഹി​ച്ച​താ​ണ്. ശ്രീ​ദേ​വി​യു​ടെ മ​ക​ളാ​യ​തു​കൊ​ണ്ടാ​ണ് നി​ന​ക്ക് ആ​ദ്യ സി​നി​മ കി​ട്ടി​യ​ത് എ​ന്ന് ആ​ളു​ക​ൾ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

അ​തി​നാ​ല്‍ ത​ന്നെ ആ​ദ്യ​ചി​ത്ര​ത്തി​ല്‍ അ​മ്മ​യി​ല്‍നി​ന്ന് ഒ​രു സ​ഹാ​യ​വും സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ഞാ​ൻ തീ​രു​മാ​നി​ച്ചു. എ​ന്‍റെ മു​ക​ളി​ല്‍ അ​മ്മ​യ്ക്ക് ഒ​രു ശ്ര​ദ്ധ​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നാ​ല്‍ ആ​ദ്യ സി​നി​മ തു​ട​ങ്ങു​മ്പോ​ള്‍ ത​ന്നെ പ​റ​ഞ്ഞു. ദ​യ​വാ​യി സെ​റ്റി​ൽ വ​ര​രു​ത്, എ​നി​ക്ക് സ്വ​ന്ത​മാ​യി ജോ​ലി ചെ​യ്യ​ണം.

ഇ​ന്നത് എ​ന്നെ സ​ബ​ന്ധി​ച്ചി​ട​ത്തോ​ളം എ​ത്ര​ത്തോ​ളം മ​ണ്ട​ത്ത​ര​മാ​ണെ​ന്ന് ഞാ​ന്‍ മ​ന​സി​ലാ​ക്കു​ന്നു. ഞാ​ൻ അ​ന്ന് ഇ​ത്ത​രം വി​ഡ്ഢി​ത്ത​ര​ങ്ങ​ളെ​ല്ലാം അ​ൽ​പ്പം ഗൗ​ര​വ​മാ​യാ​ണ് ക​ണ്ടി​രു​ന്ന​ത്. അ​തി​ൽ ഞാ​ൻ ഇ​പ്പോ​ള്‍ ഖേ​ദി​ക്കു​ന്നു. എ​നി​ക്ക​റി​യാം സെ​റ്റി​ൽ വ​ന്ന് ഒ​രു അ​മ്മ​യാ​യി എ​ന്നെ സ​ഹാ​യി​ക്കാ​ൻ അ​വ​ര്‍ ഒ​രു​ക്ക​മാ​യി​രു​ന്നു. ഞാ​ന്‍ അ​ത് സ​മ്മ​തി​ച്ചി​ല്ല.

അ​മ്മേ, ദ​യ​വാ​യി വ​രൂ, എ​നി​ക്ക് ഷൂ​ട്ട് ഉ​ണ്ട്. എ​നി​ക്ക് അ​മ്മ​യെ വേ​ണം എ​ന്ന് അ​ന്നു ഞാ​ൻ പ​റ​ഞ്ഞി​രു​ന്നെ​ങ്കിലെന്ന് ഇ​പ്പോ​ൾ ഞാൻ ആ​ഗ്ര​ഹി​ക്കു​ന്നു- ജാൻവി പറഞ്ഞു.

Related posts

Leave a Comment