ജ​പ്പാ​നി​ൽ അ​മേ​രി​ക്ക​യു​ടെ വ്യോ​മ​താ​വ​ള​ത്തി​ൽ പൊ​ട്ടി​ത്തെ​റി: നാ​ലു സൈ​നി​ക​ർ​ക്ക് പ​രി​ക്ക്

ടോ​ക്യോ: ജ​പ്പാ​നി​ൽ അ​മേ​രി​ക്ക​യു​ടെ വ്യോ​മ​താ​വ​ള​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ നാ​ല് ജാ​പ്പ​നീ​സ് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ജ​പ്പാ​ന്‍റെ തെ​ക്ക​ൻ ദ്വീ​പാ​യ ഒ​കി​നാ​വ​യി​ലെ യു​എ​സ് വ്യോ​മ​താ​വ​ള​ത്തി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്.

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഒ​കി​നാ​വ പ്രി​ഫെ​ക്ച​റ​ൽ സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ക​ഡേ​ന വ്യോ​മ​താ​വ​ള​ത്തി​ലെ ആ​യു​ധ​സം​ഭ​ര​ണ ശാ​ല​യി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്ന് യു​എ​സ് വ്യോ​മ​സേ​ന വ്യ​ക്ത​മാ​ക്കി.

ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്ത് പൊ​ട്ടാ​തെ​കി​ട​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​ർ​വീ​ര്യ​മാ​ക്കും മു​ൻ​പ്‌ സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. സൈ​നി​ക​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

നൂ​റു​ക​ണ​ക്കി​ന് ട​ൺ ബോം​ബ് ഒ​കി​നാ​വ​യി​ലും പ​രി​സ​ര​ത്തു​മു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മി​ക്ക​തും യു​എ​സ് സൈ​ന്യം ജ​പ്പാ​നി​ൽ ഇ​ട്ട​വ​യാ​ണ്. ഏ​ക​ദേ​ശം 1856 ട​ൺ ബോം​ബു​ക​ൾ പൊ​ട്ടാ​തെ ഇ​വി​ടെ കി​ട​പ്പു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്‌.

Related posts

Leave a Comment