കൊച്ചു മകന്‍ ക്രിക്കറ്റ് കളിച്ച് കോടീശ്വരന്‍; മുത്തശ്ശന്‍ ജീവിതം പുലര്‍ത്താന്‍ ടെമ്പോവാന്‍ ഓടിക്കുന്നു; ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെ മുത്തച്ഛന്റെ കഥ ആരുടെയും കണ്ണു നിറയ്ക്കും

bumra600ഉദ്ദംസിങ്ങ് നഗര്‍: ദാരിദ്ര്യത്തോടും പട്ടിണിയോടും പടവെട്ടി കായിക ലോകത്ത് വന്‍ നേട്ടങ്ങള്‍ താരങ്ങള്‍ ന്ല്ലകാലം വരുമ്പോള്‍ തങ്ങളെ സഹായിച്ചവരെ മറക്കാറില്ല. അല്ലെങ്കില്‍ മറക്കാന്‍ പാടില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ ആ പ്രകൃതി നിയമം മറന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലിടം നേടി കോടിക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന താരമാണ് ബുംറ. എന്നാല്‍ ബുംറയുടെ മുത്തച്ഛന്‍ ഇപ്പോഴും വളരെ പരിതാപകരമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. വാടക വീട്ടില്‍ താമസിക്കുന്ന മുത്തച്ഛന്‍ സന്തോക് സിംഗ് ബുംറ ടെമ്പോ വാന്‍ ഓടിച്ചാണ് ദിവസവും ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്. വയസ്സ് 84 ആയി,നിത്യവൃത്തിയ്ക്ക് വേറെ മാര്‍ഗമില്ലാത്തതിനാല്‍ ആരോഗ്യം മോശമായിട്ടും ജോലിയെടുക്കേണ്ടി വരുന്ന ആ ദാരുണാവസ്ഥ ആരുടെയും കണ്ണു നിറയ്ക്കും.

പണ്ട് അഹമ്മദാബാദിലെ വലിയ ബിസിനസുകാരനായിരുന്നു സന്തോക് സിങ്ങ്. മൂന്നു വ്യവസായശാലകളുടെ ഉടമ. ജസ്പ്രീതിന്റെ അച്ഛന്‍ ജസ്‌വീര്‍ സിങ്ങും ഈ ബിസിനസിന്റെ ഭാഗമായിരുന്നു. 2001ല്‍ ജസ്‌വീര്‍ മരണപ്പെട്ടു. അതു കുടുംബത്തെയൊന്നാകെ ഉലച്ചു. മകന്‍ നഷ്ടപ്പെട്ട സങ്കടത്തില്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വന്ന സന്തോകിന്റെ ബിസിനസെല്ലാം നഷ്ടത്തിലായി. ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടിക്കാന്‍ വ്യവസായശാലകളെല്ലാം വില്‍ക്കേണ്ടി വന്നു.
1
ഇതേത്തുടര്‍ന്ന് 2006ല്‍ അഹമ്മദാബാദില്‍ നിന്നും ഉത്തരാഖണ്ഡിലെ ഉദ്ദംസിംഗ് നഗറിലേക്ക് സന്തോക് താമസം മാറ്റുകയായിരുന്നു. ഫാക്ടറി വിറ്റ വകയില്‍ ബാക്കിയുണ്ടായിരുന്ന പൈസയക്ക് നാല് ടെമ്പോ വാനുകള്‍ വാങ്ങി. പുതിയ ബിസിനസ് തുടങ്ങാനുള്ള ഉദ്ദേശത്തോടെയായിരുന്നു അത്.  പക്ഷേ അതും നഷ്ടത്തിലായി. നാല് ടെമ്പോകളില്‍ മൂന്നെണ്ണവും വില്‍ക്കേണ്ടി വന്നു. ഒടുവില്‍ അവശേഷിച്ച ഒരു വാന്‍ ജീവിത മാര്‍ഗമാക്കുകയായിരുന്നു. കോടീശ്വരനായ കൊച്ചുമകന്‍ തിരിഞ്ഞു നോക്കിയില്ലെങ്കിലും കൊച്ചുമകന്റെ ഓരോ മത്സരങ്ങളും മുടങ്ങാതെ ടെലിവിഷന്‍ ഈ മുത്തച്ഛന്‍ കാണാറുണ്ട്. അവനെ ഒന്നു കെട്ടിപ്പിടിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഈ മുത്തച്ഛന്‍ പറയുന്നു. ഇതുവരെ കാണാന്‍ വന്നിട്ടില്ലെങ്കിലും കൊച്ചുമകന്റെ ഓരോ നേട്ടങ്ങളും താന്‍ അഭിമാനത്തോടെയാണ് കാണുന്നതെന്ന് സന്തോക് സിംഗ് പറയുന്നു.  ഈ കഥ പുറത്തു വന്നതോടെ ബുംറയെ വിമര്‍ശിച്ച് പലരും രംഗത്തു വന്നിട്ടുണ്ട്.

Related posts