ജവാൻ സ്റ്റോക്ക് തീരില്ല, 25 ദി​വ​സ​ത്തെ ഉ​ത്പാ​ദ​ന​ത്തി​നു​ള്ള സ്പി​രി​റ്റ് അ​വ​ശേ​ഷി​ക്കു​ന്നു; മ​ദ്യ ഉ​ത്പാ​ദ​നം പു​ന​രാ​രം​ഭി​ച്ചു


തി​രു​വ​ല്ല: സ്പി​രി​റ്റ് തി​രി​മ​റി വി​വാ​ദ​ത്തി​ല്‍ ഉ​ത്പാ​ദ​നം നി​ര്‍​ത്തി​വ​ച്ച ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്‌​സ് ആ​ന്‍​ഡ് കെ​മി​ക്ക​ല്‍​സി​ലെ മ​ദ്യ ഉ​ത്പാ​ദ​നം പു​ന​രാ​രം​ഭി​ച്ചു.

ബ്ലെ​ന്‍​ഡ​ഡ് സ്പി​രി​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള ഉ​ത്പാ​ദ​ന​മാ​ണ് ഇ​ന്ന​ലെ പു​ന​രാ​രം​ഭി​ച്ച​ത്. ക​മ്പ​നി​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന സ്പി​രി​റ്റ് ഉ​പ​യോ​ഗി​ച്ച് മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള അ​നു​മ​തി ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ തേ​ടി​യി​ട്ടു​ണ്ട്.

ഇ​തിന്‍റെ ഭാ​ഗ​മാ​യി എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കും. ക​മ്പ​നി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള സ്പി​രി​റ്റി​ന്റെ സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ലേ​ക്ക് അ​യ​ച്ചു.

ജ​വാ​ന്‍ റ​മ്മാ​ണ് ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്‌​സി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ചു​വ​രു​ന്ന​ത്. 25 ദി​വ​സ​ത്തെ ഉ​ത്പാ​ദ​ന​ത്തി​നു​ള്ള സ്പി​രി​റ്റ് അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.

ഇ​തി​നി​ടെ സ്പി​രി​റ്റ് തി​രി​മ​റി സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ന്റെ പു​രോ​ഗ​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി ഇ​ന്ന​ലെ വി​ല​യി​രു​ത്തി.തി​രു​വ​ന​ന്ത​പു​രം എ​ക്‌​സൈ​സ് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ നി​ന്നും അ​ഡീ​ഷ​ണ​ല്‍ ക​മ്മീ​ഷ​ണ​റും ഇ​ന്ന​ലെ പു​ളി​ക്കീ​ഴി​ല്‍ എ​ത്തി​യി​രു​ന്നു.

Related posts

Leave a Comment