പെരുമാറ്റ ദുഷ്യമുള്ള തൊഴിലാളിയെ പറഞ്ഞുവിട്ടു; രാത്രിയിൽ ഒളിച്ചിരുന്ന് മുതലാളിയുടെ തല അടിച്ചു പൊളിച്ചു; ഇരുപത്തിയൊന്നുകാരൻ പിടിയിൽ


ച​ങ്ങ​നാ​ശേ​രി: മ​ത്സ്യ​വ്യാ​പാ​രി​യെ വീ​ടി​നു​മു​ന്പി​ൽ പ​തി​യി​രു​ന്ന് അ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​മ്മൂ​ട് വ​ലി​യ​പ​റ​ന്പി​ൽ രാ​ഹു​ൽ സു​രേ​ന്ദ്ര(21)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​മ്മൂ​ട് പ​രി​യാ​ര​ത്തു​മ​ല​യി​ൽ അ​രു​ണ്‍ രാ​ജ​പ്പ​നാ(32)​ണ് അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​നു പു​ല​ർ​ച്ചെ മൂ​ന്നി​ന് മീ​ൻ വ്യാ​പാ​ര​ത്തി​നാ​യി വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങു​ന്പോ​ൾ അ​രു​ണി​നെ രാ​ഹു​ലും സം​ഘ​വും പ​തി​യി​രു​ന്ന് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ ഇ. ​അ​ജീ​ബ്, എ​സ്ഐ അ​ഖി​ൽ ദേ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്.

മീ​ൻ വ്യാ​പാ​രി​യാ​യ അ​രു​ണി​ന്‍റെ ക​ട​യി​ലെ വി​ൽ​പ​ന​ക്കാ​ര​നാ​യി​രു​ന്നു രാ​ഹു​ൽ. രാ​ഹു​ലി​ന്‍റെ പെ​രു​മാ​റ്റ​രീ​തി ശ​രി​യ​ല്ലാ​ത്ത​തി​നാ​ൽ ഇ​യാ​ളെ ക​ട​യി​ൽ​നി​ന്നും അ​രു​ണ്‍ പ​റ​ഞ്ഞു​വി​ട്ടി​രു​ന്നു.

ഇ​തി​ൽ രാ​ഹു​ൽ കു​പി​ത​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലി​നു രാ​ത്രി രാ​ഹു​ലി​ന്‍റെ വീ​ട്ടി​ൽ ആ​രോ അ​ക്ര​മം ന​ട​ത്തി​യി​രു​ന്നു.അ​രു​ണാ​ണ് ഈ ​അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നു ക​രു​തി​യാ​ണ് രാ​ഹു​ൽ അ​രു​ണി​നെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​വ​ന്ന അ​രു​ണി​ന്‍റെ മു​ഖ​ത്തേ​ക്ക് കു​രു​മു​ള​കു​പൊ​ടി സ്പ്രേ​ചെ​യ്ത​തി​നു​ശേ​ഷം ക​ന്പി​വ​ടി​ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മ​ത്തി​ൽ അ​രു​ണി​ന്‍റെ ത​ല​യ്ക്കും കൈ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment