ജവാൻ നിർമാണ കമ്പനിയിലേക്ക്  എത്തിച്ച സ്പിരിറ്റിൽ കുറവ്; സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ലെ സ്പി​രി​റ്റ് തി​രി​മ​റിക്കേസ് അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​കസം​ഘം

 

തി​രു​വ​ല്ല: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള തി​രു​വ​ല്ല പു​ളി​ക്കീ​ഴി​ലെ ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്‌​സ് കെ​മി​ക്ക​ല്‍​സി​ലേ​ക്ക് എ​ത്തി​ച്ച സ്പി​രി​റ്റി​ല്‍ 20000 ലി​റ്റ​ർ കു​റ​വ് ക​ണ്ടെ​ത്തി​യ വി​ഷ​യ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക​സം​ഘ​ത്തെ എ​ക്‌​സൈ​സ് വ​കു​പ്പ് നി​യോ​ഗി​ച്ചു.

ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്സ് ആ​ന്‍​ഡ് കെ​മി​ക്ക​ല്‍​സി​ല​ക്ക് മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്ന് കൊ​ണ്ടു​വ​ന്ന സ്പി​രി​റ്റി​ല്‍ 20,000 ലി​റ്റ​റി​ന്റെ വെ​ട്ടി​പ്പാ​ണ് ക​ണ്ടെ​ത്തി​യ​ത്.

 ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ടാ​ങ്ക​റു​ക​ളു​ടെ ഭാ​ര​പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​തു വ്യ​ക്ത​മാ​യ​ത്. വാ​ള​യ​ര്‍ ചെ​ക്ക്‌​പോ​സ്റ്റ് ക​ട​ന്ന​തി​നു പി​ന്നാ​ലെ എ​ക്‌​സൈ​സ് സം​ഘം ടാ​ങ്ക​ര്‍ ലോ​റി​യെ പി​ന്തു​ട​ര്‍​ന്നി​രു​ന്നു.  പു​ല​ര്‍​ച്ചെ പു​ളി​ക്കീ​ഴി​ല്‍ ഫാ​ക്ട​റി​യി​ലെ​ത്തി​യ​തോ​ടെ പ​രി​ശോ​ധ​ന​യും ആ​രം​ഭി​ച്ചു.

 ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​നു വേ​ണ്ടി ജ​വാ​ന്‍ റ​മ്മാ​ണ് ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്‌​സ് ആ​ന്‍​ഡ് കെ​മി​ക്ക​ല്‍​സി​ല്‍ നി​ര്‍​മി​ക്കു​ന്ന​ത്. നി​ര്‍​മി​ക്കു​ന്ന​ത്.  1,15,000 ലി​റ്റ​ര്‍ സ്പി​രി​റ്റ് എ​ത്തി​ക്കു​വാ​നു​ള്ള ക​രാ​ര്‍ എ​ടു​ത്തി​രു​ന്ന​ത് എ​റ​ണാ​കു​ള​ത്തെ വി​ത​ര​ണ ക​മ്പ​നി​യാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ ഫാ​ക്ട​റി​യി​ല്‍ എ​ത്തി​യ ര​ണ്ട് ടാ​ങ്ക​റു​ക​ളി​ല്‍ സ്പി​രി​റ്റി​ന്റെ അ​ള​വി​ല്‍ കു​റ​വു​ണ്ട് എ​ന്ന​താ​യി​രു​ന്നു എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്  വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച വി​വ​രം. തു​ട​ര്‍​ന്ന് 40000 ലി​റ്റ​റി​ന്റെ ര​ണ്ട് ടാ​ങ്ക​റി​ലും 35000 ലി​റ്റ​റി​ന്‍റെ ഒ​രു ടാ​ങ്ക​റി​ലു​മാ​യി കു​റ​വു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ സം​ഘം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ 20,000 ലി​റ്റ​ര്‍ കു​റ​വ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.  കേ​ര​ള​ത്തി​ല്‍ എ​ത്തു​ന്ന​തി​നു മു​മ്പേ ചോ​ര്‍​ത്തി വി​റ്റു​വെ​ന്നാ​ണ് നി​ഗ​മ​നം. ടാ​ങ്ക​റു​ക​ളി​ല്‍ നി​ന്നാ​യി 10 ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്തു.

ഫാ​ക്ട​റി​യി​ലെ സ്പി​രി​റ്റി​ന്‍റെ ക​ണ​ക്ക്  സൂ​ക്ഷി​ക്കു​ന്ന അ​രു​ണ്‍ കു​മാ​ര്‍ എ​ന്ന ജീ​വ​ന​ക്കാ​ര​ന് ന​ല്‍​കാ​നു​ള്ള പ​ണം എ​ന്നാ​ണ്  ടാ​ങ്ക​ര്‍ ഡ്രൈ​വ​ര്‍​മാ​രു​ടെ മൊ​ഴി. ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വി​ഭാ​ഗ​ത്തി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട ടാ​ങ്ക​റി​ല്‍ ഭാ​ര പ​രി​ശോ​ധ​ന ന​ട​ത്തി.

വാ​ള​യാ​റി​ലെ​ത്തും​മു​മ്പു​ത​ന്നെ സ്പി​രി​റ്റ് മ​റി​ച്ചു​വി​റ്റു​വെ​ന്നാ​ണ് സം​ശ​യം.   ലി​റ്റ​റി​ന് 50 രൂ​പ നി​ര​ക്കി​ല്‍ മ​റി​ച്ചു​വി​റ്റ​തി​ന്‍റെ 10 ല​ക്ഷം രൂ​പ​യാ​ണ് വാ​ഹ​ന​ത്തി​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ​തെ​ന്നു സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ല്‍ എ​ക്‌​സൈ​സ് സം​ഘം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ഡ്രൈ​വ​ര്‍​മാ​രെ​യും ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി അ​രു​ണ്‍​കു​മാ​റി​നെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും.

 

Related posts

Leave a Comment