എല്ലാം ശരിയാക്കിത്തരാം..! ഗീതാ ഗോപിയുടെ മകളുടെ ആ​ഡം​ബ​ര വി​വാ​ഹവും പിന്നെ ജയദേവന്‍റെ പരിപ്പുവട പരാമർശവും; സിപിഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് 15ന്

geetha-and-jayadevanതൃ​ശൂ​ർ: ഗീ​ത​ ഗോ​പി എം​എ​ൽ​എ​യു​ടെ മ​ക​ളു​ടെ ആ​ഡം​ബ​ര വി​വാ​ഹം സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം ച​ർ​ച്ച ചെ​യ്യാ​ൻ സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് 15ന് ​ചേ​രും. പ​രി​പ്പു​വ​ട​ക്കാ​ലം ക​ഴി​ഞ്ഞെ​ന്ന സി.​എ​ൻ.​ജ​യ​ദേ​വ​ൻ എം​പി​യു​ടെ പ​രാ​മ​ർ​ശ​വും ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. ഗീ​ത​ഗോ​പി​യെ ത​ള്ളി​പ്പ​റ​യാ​തെ പ​രോ​ക്ഷ​മാ​യി അ​വ​രെ പി​ന്തു​ണ​ക്കു​ന്ന പ​രാ​മ​ർ​ശ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജ​യ​ദേ​വ​ൻ ന​ട​ത്തി​യ​തെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​വും ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ച​ർ​ച്ച ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്.

സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വി​ലു​ള്ള ജ​യ​ദേ​വ​നും കെ.​പി.​രാ​ജേ​ന്ദ്ര​നും മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റും കെ.​രാ​ജ​ൻ എം​എ​ൽ​എ​യും ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന​റി​യു​ന്നു. ആ​കെ 75 പ​വ​ൻ സ്വ​ർ​ണ​മാ​ണ് മ​ക​ൾ​ക്ക് ന​ൽ​കി​യ​തെ​ന്നും ഇ​തി​ൽ 25 പ​വ​ൻ ബ​ന്ധു​ക്ക​ൾ  ന​ൽ​കി​യ​താ​ണെ​ന്നും ഗീ​ത​ ഗോ​പി എം​എ​ൽ​എ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി.​എ​ൻ.​ജ​യ​ദേ​വ​ൻ പ​രി​പ്പു​വ​ട പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ എ​ല്ലാ​കാ​ല​വും പ​രി​പ്പു​വ​ട​യും ക​ട്ട​ൻ​ചാ​യ​യും ക​ഴി​ച്ചു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്നു പ​റ​യു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നാ​യി​രു​ന്നു ജ​യ​ദേ​വ​ന്‍റെ പ​രാ​മ​ർ​ശം.

Related posts