ജ​യ​ന്തി ജ​ന​ത ഇ​നി നാ​ഗ​ർ​കോ​വി​ൽവ​രെ മാ​ത്രം; കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ക​ന്യാ​കു​മാ​രി​യി​ലേ​ക്ക്; പൂ​നെ- എ​റ​ണാ​കു​ളം സ​ർ​വീ​സ് കോ​ട്ട​യംവ​രെ നീ​ട്ടും

കൊ​ല്ലം: മം​ഗ​ളു​രു – നാ​ഗ​ർ​കോ​വി​ൽ പ​ര​ശു​റാം എ​ക്സ്പ്ര​സി​നെ കൂ​ടാ​തെ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ക​ന്യാ​കു​മാ​രി വ​രെ ദീ​ർ​ഘി​പ്പി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ജൂ​ലൈ മു​ത​ൽ ഈ ​മാ​റ്റ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. 22657/58 താം​ബ​രം -നാ​ഗ​ർ​കോ​വി​ൽ ത്രൈ​വാ​ര എ​ക്സ്പ്ര​സ്, 12667/68 ചെ​ന്നൈ-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ്, 12689/90 ചെ​ന്നൈ-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ്, 06639 പു​ന​ലൂ​ർ- നാ​ഗ​ർ​കോ​വി​ൽ പാ​സ​ഞ്ച​ർ, 06641/42 തെ​ങ്കാ​ശി -നാ​ഗ​ർ​കോ​വി​ൽ പാ​സ​ഞ്ച​ർ എ​ന്നീ ട്രെ​യി​നു​ക​ൾ കൂ​ടി​യാ​ണ് ക​ന്യാ​കു​മാ​രി വ​രെ നീ​ട്ടു​ന്ന​ത്.

11097/98 പൂ​നെ – എ​റ​ണാ​കു​ളം പൂ​ർ​ണ എ​ക്സ്പ്ര​സും 22149/50 പൂ​നെ – എ​റ​ണാ​കു​ളം സൂ​പ്പ​ർ ഫാ​സ്റ്റ് ട്രെ​യി​നും കോ​ട്ട​യം വ​രെ​യും സ​ർ​വീ​സ് നീ​ട്ടും. 12695/96 ചെ​ന്നൈ – തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ​പ്ര​സ് കൊ​ച്ചു​വേ​ളി വ​രെ​യെ ഉ​ണ്ടാ​കൂ. അ​തേ സ​മ​യം 20909/10 പോ​ർ​ബ​ന്ത​ർ കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് തി​രു​വ​ന​ന്ത​പു​രം വ​രെ​യും നീ​ട്ടും.
12643/44 നി​സാ​മു​ദീ​ൻ – തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ ജ​യ​ന്തി സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് കൊ​ച്ചു​വേ​ളി വ​രെ​യാ​യി സ​ർ​വീ​സ് വെ​ട്ടി​ച്ചു​രു​ക്കും.

16381/82 പൂ​നെ-​ക​ന്യാ​കു​മാ​രി ജ​യ​ന്തി ജ​ന​ത എ​ക്സ്പ്ര​സ് നാ​ഗ​ർ​കോ​വി​ലി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. ഈ ​വ​ണ്ടി ക​ന്യാ​കു​മാ​രി​ക്ക് പോ​കി​ല്ല. 20681/82 ചെ​ങ്കോ​ട്ട – ചെ​ന്നൈ സി​ല​മ്പ് എ​ക്സ്പ്ര​സ് താം​ബ​ര​ത്ത് നി​ന്നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. പു​തു​താ​യി നി​ല​വി​ൽ വ​രു​ന്ന സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് 16649 മം​ഗ​ളു​രു -ക​ന്യാ​കു​മാ​രി പ​ര​ശു​റാം എ​ക്സ്പ്ര​സ് രാ​ത്രി 9.25 ന് ​ക​ന്യാ​കു​മാ​രി​യി​ൽ എ​ത്തും.

തി​രി​ച്ചു​ള്ള സ​ർ​വീ​സ് (16650 ) രാ​വി​ലെ 3.45 ന് ​ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​യ്ക്ക് പു​റ​പ്പെ​ടും. അ​തു​പോ​ലെ 16381 പൂ​നെ -നാ​ഗ​ർ​കോ​വി​ൽ ജ​യ​ന്തി ജ​ന​ത രാ​വി​ലെ 11.10 ന് ​നാ​ഗ​ർ​കോ​വി​ലി​ൽ എ​ത്തും. പൂ​നെ​യ്ക്ക് പോ​കു​ന്ന ജ​യ​ന്തി ജ​ന​ത (16382) രാ​വി​ലെ ഒ​മ്പ​തി​നും നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് സ​മ​യം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

06639 പു​ന​ലൂ​ർ -നാ​ഗ​ർ​കോ​വി​ൽ പാ​സ​ഞ്ച​ർ ക​ന്യാ​കു​മാ​രി വ​രെ നീ​ട്ടു​മ്പോ​ൾ ഉ​ച്ച​യ്ക്ക് 12-ന് ​ക​ന്യാ​കു​മാ​രി​യി​ൽ എ​ത്തും.
ഇ​തു​കൂ​ടാ​തെ 22113/14 ലോ​ക​മാ​ന്യ തി​ല​ക് – കൊ​ച്ചു​വേ​ളി ദ്വൈ​വാ​ര സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം സ​ർ​വീ​സ് ന​ട​ത്താ​നും റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു.

Related posts

Leave a Comment