ദീ​പി​ക​യു​ടെ രാ​ഷ്ട്രീ​യ ചാ​യ്‌​വ് അ​റി​യാം! അ​വ​ർ കോ​ൺ​ഗ്ര​സി​നെ​യാ​ണ് പി​ന്തു​ണ​ച്ചി​രു​ന്ന​ത്; ദീപികയെ പരിഹസിച്ച്‌ സ്മൃ​തി ഇ​റാ​നി

ന്യൂ​ഡ​ൽ​ഹി: ജെ​എ​ൻ​യു​വി​ൽ മു​ഖം​മൂ​ടി ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യ​റി​യി​ച്ച ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​നെ​തി​രെ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. ദീ​പി​ക​യു​ടെ രാ​ഷ്ട്രീ​യ ചാ​യ്‌​വ് എ​ന്താ​ണെ​ന്ന് ത​നി​ക്ക​റി​യാ​മെ​ന്ന് സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു. 2011 ൽ ​താ​രം ത​ന്‍റെ രാ​ഷ്ട്രീ​യ ബ​ന്ധം അ​റി​യി​ച്ചി​രു​ന്ന​താ​ണ്. അ​വ​ർ കോ​ൺ​ഗ്ര​സി​നെ​യാ​ണ് പി​ന്തു​ണ​ച്ചി​രു​ന്ന​ത്- സ്മൃ​തി പ​റ​ഞ്ഞു. ചെ​ന്നൈ​യി​ൽ ദ ​ന്യൂ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് സം​ഘ​ടി​പ്പി​ച്ച കോ​ൺ​ക്ലേ​വി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഇ​ന്ത്യ​യെ ന​ശി​പ്പി​ക്കാ​ന്‍ ഇ​റ​ങ്ങി​ത്തി​രി​ച്ച​വ​രോ​ടൊ​പ്പം ദീ​പി​ക നി​ന്ന​ത് ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് അ​പ്ര​തീ​ക്ഷി​ത​മാ​യ കാ​ര്യ​മ​ല്ല. പെ​ണ്‍​കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ല്‍ ലാ​ത്തി​കൊ​ണ്ട് കു​ത്തി​യ​വ​ര്‍​ക്കൊ​പ്പ​മാ​ണ് ദീ​പി​ക ചേ​ര്‍​ന്ന​ത്. അ​വ​രു​ടെ അ​വ​കാ​ശ​ത്തെ ഞാ​ന്‍ നി​ഷേ​ധി​ക്കു​ന്നി​ല്ല-​സ്മൃ​തി പ​രി​ഹ​സി​ച്ചു.

ജെ​എ​ൻ​യു​വി​ൽ മു​ഖം​മൂ​ടി ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ദീ​പി​ക കാ​മ്പ​സി​ൽ എ​ത്തി​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ച്ച ശേ​ഷ​മാ​ണ് അ​വ​ർ മ​ട​ങ്ങി​യ​ത്. ഇ​തി​നു ശേ​ഷം ദീ​പി​ക​യ്ക്കു നേ​രെ ബി​ജെ​പി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ദീ​പി​ക​യു​ടെ സി​നി​മ ഛപ​ക് ബ​ഹി​ഷ്ക​രി​ക്കാ​ൻ ബി​ജെ​പി നേ​താ​ക്ക​ൾ ആ​ഹ്വാ​നം ന​ൽ​കു​ക​യും ചെ​യ്തു.

Related posts