പൃഥിയോ ചാക്കോയോ പണിതരുന്നതാണെന്നേ വിചാരിച്ചുള്ളു! പിന്നീട് സ്വപ്‌നമാണോ എന്ന് സംശയിച്ചു; തന്നെയും ഭാര്യയെയും അത്ഭുതസ്തബ്ദരാക്കിയ ഫോണ്‍കോളിനെക്കുറിച്ച് സിനിമാതാരം ജയസൂര്യ

southlive_2017-06_bb871b81-d95d-4839-9d0c-fa70a935db84_Untitled-1തന്റെ ജീവിതത്തില്‍ നടക്കുന്ന ചെറുതും വലുതുമായ ചില രസകരമായ സംഭവങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്ന ഒരു താരമാണ് യുവനടന്‍ ജയസൂര്യ. അപ്രതീക്ഷിതമായെത്തിയ ഫോണ്‍ കോളിലൂടെ അമ്പരന്ന കഥ ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു ഇക്കഴിഞ്ഞ ദിവസം ജയസൂര്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ജയസൂര്യ വിശദീകരിച്ചത്. ഫുക്രി എന്ന ചിത്രത്തില്‍ താന്‍ ധരിച്ച കുര്‍ത്ത ഡിസൈന്‍ ചെയ്തത് ആരെന്നറിയാനായിരുന്നു മോഹന്‍ലാലിന്റെ വിളി എന്നും ജയസൂര്യ പറയുന്നു.

southlive_2017-06_d8c24d65-d34a-4110-8ccb-e7851046479a_la

ജയസൂര്യയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

‘മോനേ… ലാലാണ്’. കഴിഞ്ഞ ദിവസം ലാലേട്ടന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു. മോനേ… നിന്റെ ഫുക്രി സിനിമയിലെ ആ കുര്‍ത്ത ആരാ design ചെയ്തേ ?ഞാന്‍ പറഞ്ഞു അത് എന്റെ wife saritha-യാണ്. മോനെ സരിതയോട് പറഞ്ഞിട്ട് എനിയ്ക്കും അതുപോലെ രണ്ട് Dress design ചെയ്ത് തരാന്‍ പറയോ? ഞാന്‍ അത് കേട്ടപ്പോ തന്നൈ ഞട്ടിപ്പോയി എനിയ്ക്ക് സംശയമായി ഇത് ലാലേട്ടന്‍ തന്നെയാണോ? ഞാന്‍ ഒന്നു കൂടി മൊബൈലിലേയ്ക്ക് നോക്കി ഇനി പൃഥിയോ, ചാക്കോയോ ആരെങ്കിലും പണി തരുന്നതാണോ എനിയ്ക്ക് സംശയമായി ,അല്ല ലാലേട്ടന്റെ നമ്പര്‍ തന്നെയാണ് .. ഞാന്‍ പറഞ്ഞു എന്ത് ചോദ്യമാണ് ലാലേട്ടാ… എത്രണ്ണം വേണം എന്ന് പറഞ്ഞാ മതി ലാലേട്ടന്‍ എവിടെയാണെങ്കിലും ഞാന്‍ എത്തിച്ച് തരും. അങ്ങനെ ഇന്നലെ ഞങ്ങള്‍ ലാലേട്ടന്റെ വീട്ടില്‍ പോയി.. ലാലേട്ടനും ചേച്ചിയും, അടുത്ത super star ഉം അവിടെ ഉണ്ടായിരുന്നു..

സരിത ലാലേട്ടന് വേണ്ടി വേറെയും design ചെയ്തിരുന്നു. അദ്ദേഹം ഓരോന്നായി ഇട്ടു കൊണ്ടു വന്നപ്പോ, ആദ്യമായിട്ട് എന്റെ ഭാര്യയുടെ മുഖത്ത് നവരസത്തിന്റെ അപ്പുറത്തെ ചില ഭാവങ്ങള്‍ ഞാന്‍ കണ്ടു. അങ്ങനെ ലാലേട്ടനോട് യാത്ര പറഞ്ഞ് വണ്ടിയില്‍ കേറിയപ്പോ മുതല്‍ ഇവള് കണ്ണ് തുറക്കുന്നില്ല ..ദൈവമേ പണിയായാ… തീര്‍ന്നു പോയോന്ന് ഞാന്‍ വിചാരിച്ചു.. ടീ .. എന്ന് വിളിച്ചപ്പോ അവള് കണ്ണ് തുറന്ന് എന്നെ നോക്കീട്ട് പറഞ്ഞു. ”ഇത് മതി ജയാ ,ഇതാണ് എന്നെപ്പോലെയുള്ള ഒരു fashion desginer- ക്ക് കിട്ടാവുന്ന ഏറ്റവും വല്ല്യ അംഗീകാരം’

Related posts