ഈ കൊറോണക്കാലത്ത് എങ്ങനെ ബില്ലടയ്ക്കും മിസ്റ്റര്‍ ! കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച് ഇംഗ്ലീഷില്‍ ചീത്തപറയുന്ന ജയസൂര്യ; വീഡിയോ വൈറലാകുന്നു…

കൊറോണക്കാലത്ത് എല്ലാവരും വീടുകളില്‍ ടിക്‌ടോക്ക് വീഡിയോകളുമായി സജീവമാണ്.

ലോക്ക്ഡൗണില്‍ ആയിരിക്കുമ്പോള്‍ എങ്ങനെ ഇലക്ട്രിസിറ്റി ബില്ലടയ്ക്കും എന്നാണ് നടന്‍ ജയസൂര്യ ചോദിക്കുന്നത്.

കെഎസ്ബിയിലേക്ക് വിളിച്ച് ഇംഗ്ലീഷില്‍ ചീത്ത പറയുന്ന നടന്‍ ജയസൂര്യയുടെ രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ടിക്ക് ടോക്കിലാണ് താരത്തിന്റെ കിടിലന്‍ പെര്‍ഫോമന്‍സ്.

കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ വന്‍തുക ബില്ല് വന്നതിന്റെ കാരണം വിളിച്ച് അന്വേഷിക്കുകയാണ് താരം.

ജയസൂര്യയുടെ മകന്‍ അദ്വൈതിന്റെ ടിക് ടോക് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കസ്റ്റമര്‍ സാലറി ഏണിംഗ് ദെന്‍ ബില്‍ ശമ്പളം കിട്ടിയാല്‍ മാത്രം ബില്‍ എന്ന പുതിയ ഫുള്‍ഫോമും കെഎസ്ഇബിക്ക് താരം നല്‍കുന്നുണ്ട്. എന്തായാലും സംഗതി കിടുക്കി എന്നാണ് ആരാധകര്‍ പറയുന്നത്.

https://www.facebook.com/Jayasuryajayan/videos/537788493561487

Related posts

Leave a Comment