വ​യ​നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യ ശ്രീ​ധ​ന്യ ഇ​നി കോ​ഴി​ക്കോ​ട് അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ


മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ​നി​ന്ന് സി​വി​ൽ സ​ർ​വീ​സ് നേ​ടി​യ ശ്രീ​ധ​ന്യ സു​രേ​ഷ് കോ​ഴി​ക്കോ​ട് അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ട്രെ​യി​നി​യാ​യി നി​യ​മി​ത​യാ​യി. ശ്രീ​ധ​ന്യ ഉ​ട​ൻ ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കും. സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ 410-ാം റാ​ങ്കാ​ണ് വ​യ​നാ​ട് പൊ​ഴു​ത​ന സ്വ​ദേ​ശി​യാ​യ ശ്രീ​ധ​ന്യ സു​രേ​ഷ് നേ​ടി​യ​ത്.

കു​റി​ച്യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ശ്രീ​ധ​ന്യ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ നി​ന്നും സി​വി​ൽ സ​ർ​വീ​സ് നേ​ടു​ന്ന​യാ​ളെ​ന്ന നേ​ട്ട​വും ഇ​തോ​ടെ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​യം​വ​യ​ൽ കോ​ള​നി സു​രേ​ഷ് ക​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ശ്രീ​ധ​ന്യ.

സു​വോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ്. 85 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ത​രി​യോ​ട് നി​ർ​മ​ല ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നാ​ണ് എ​സ്എ​സ്എ​ൽ​സി പാ​സാ​യ​ത്.

ത​രി​യോ​ട് ഗ​വ. ജി​എ​ച്ച്എ​സ്എ​സി​ൽ​നി​ന്ന് പ്ല​സ് ടു​വും കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ൽ​നി​ന്ന് സു​വോ​ള​ജി​യി​ൽ ബി​രു​ദ​വും അ​പ്ലൈ​ഡ് സു​വോ​ള​ജി​യി​ൽ ക​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ക്യാ​ന്പ​സി​ൽ​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി.

തു​ട​ർ​ന്ന് എ​ട്ടു മാ​സ​ത്തോ​ളം വ​യ​നാ​ട് എ​ൻ ഉൗ​ര് ടൂ​റി​സം പ​ദ്ധ​തി​യി​ൽ അ​സി​സ്റ്റ​ന്‍റ് ആ​യി ജോ​ലി ചെ​യ്തു. തു​ട​ന്നാ​ണ് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ പ​രി​ശീ​ല​ന​ത്തി​ന് ചേ​ർ​ന്ന​ത്. സ​ഹോ​ദ​രി സു​ശി​ത സു​രേ​ഷ് പാ​ല​ക്കാ​ട് കോ​ട​തി​യി​ലെ ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രി​യാ​ണ്. സ​ഹോ​ദ​ര​ൻ ശ്രീ​രാ​ഗ് സു​രേ​ഷ്.

Related posts

Leave a Comment