വോട്ടുപിടിക്കാൻ ‘ജ​യ​ന്മാർ’! ഒ​രു​ദി​വ​സ​ത്തേ​ക്ക് പ്ര​തി​ഫ​ലം 1000 മു​ത​ൽ 2000 രൂ​പ വ​രെ

കാ​ല​ടി: ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഡ്യൂ​പ്പു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നി​റ​ഞ്ഞോ​ടി​യ​ത് ജ​യ​നാ​യി​രു​ന്നു. ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ജ​യ​ന്‍റെ ഡ്യൂ​പ്പിന്‍റെ സഹായത്തോടെ വോ​ട്ടു തേ​ടാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ചു.

ഒ​രു​ദി​വ​സ​ത്തേ​ക്ക് 1000 മു​ത​ൽ 2000 രൂ​പ വ​രെ​യാ​ണ് ഡ്യൂ​പ്പു​ക​ൾ​ക്ക് പ്ര​തി​ഫ​ലം. കോ​വി​ഡി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട മി​മി​ക്രി ക​ലാ​കാ​ര​ന്മാ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് അ​നു​ഗ്ര​ഹ​മാ​യി.

കാ​ല​ടി​യി​ല്‍ ഇന്നലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന​ത്തി​ല്‍ ന​ട​ൻ ജ​യ​ന്‍റെ ഡ്യൂ​പ്പ് എ​ത്തി​യ​ത് ആ​വേ​ശ​മാ​യി.

സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​ വി.​ബി. സി​ദി​ല്‍​കു​മാ​റി​നു​വേ​ണ്ടി​യാ​ണ് ജ​യ​ന്‍റെ വേ​ഷത്തിൽ കോ​ട്ട​യം സ്വ​ദേ​ശി​ വി​നീ​ഷെ​ത്തി​യ​ത്.

ക​ട​ക​ളി​ല്‍ ക​യ​റി സ്ഥാ​നാ​ര്‍​ഥി​ക്കു​വേ​ണ്ടി വോ​ട്ട് ചോ​ദി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യിരുന്നു പ്ര​ച​ാര​ണ​ം.

Related posts

Leave a Comment