വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതു പേർ മരിച്ചു; മൂ​ന്നു പേ​രുടെ നിലഗുരുതരം

മാ​ന​ന്ത​വാ​ടി: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. മൂ​ന്നു പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3.30 ന് ​ത​ല​പ്പു​ഴ ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണോ​ത്ത്മ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

തേ​യി​ല തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ത​ല​പ്പു​ഴ ക​മ്പ​മ​ല സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. ജീ​പ്പ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് 30 മീ​റ്റ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പാ​റ​ക്കെ​ട്ടി​ലേ​ക്കാ​ണ് ജീ​പ്പ് വീ​ണ​ത്.

ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ 12 പേ​രാ​ണ് ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​തി​ൽ 11 പേ​രും സ്ത്രീ​ക​ളാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം. ഇ​വ​ർ തോ​ട്ട​ത്തി​ൽ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment