നല്ല പെണ്‍കുട്ടികളെ കണ്ടാല്‍ നോക്കൂ നോക്കൂവെന്ന് പറഞ്ഞ് അപര്‍ണ തന്നെ കാണിച്ച് തരും ! ഭാര്യയുടെ നല്ല മനസ്സിനെക്കുറിച്ച് ജീവ…

മിനിസ്‌ക്രീനിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ദമ്പതികളാണ് അപര്‍ണയും ജീവയും. സംഗീത റിയാലിറ്റി ഷോയിലെ അവതാരകനായും നടനായും കയ്യടി നേടി താരമാണ് ജീവ. അപര്‍ണയും മിനിസ്‌ക്രീന്‍ അവതാരകയാണ്.

സോഷ്യല്‍ മീഡിയയിലും ഇരുവരും സജീവമാണ്. ഇപ്പോഴിത തങ്ങളുടെ ദാമ്പത്യജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് ജീവ.

നടി സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ജീവയുടെ ഈ തുറന്നു പറച്ചില്‍.

ജീവയുടെ വാക്കുകള്‍ ഇങ്ങനെ…

എന്റെ തുടക്കം മ്യൂസിക് ചാനലിലൂടെയായിരുന്നു. ഒരു ദിവസം ചാനലിലേക്ക് പുതിയ അവതാരകര്‍ വരുന്നു.

അപ്പോള്‍ സീനിയര്‍ ആയ അവതാരകന്‍ എങ്ങനെയാണ് ഷോ നടത്തുന്നതെന്ന് കണ്ട് പഠിക്കാനായി അവര്‍ വന്ന് അരികിലിരിക്കുന്നു.

അപര്‍ണ വന്നത് ഞങ്ങളുടെ തന്നെ ഒരു ഷോയില്‍ എന്റെ കോ ആങ്കര്‍ ആയാണ്. ഷോയിലെ കോ ആങ്കര്‍ തന്നെ ജീവിതത്തിലും കോ ആയാല്‍ നല്ലതായിരിക്കുമെന്ന് തോന്നുകയായിരുന്നു.

ഞങ്ങള്‍ക്ക് അങ്ങനെ ഒരു ഇഷ്ടം തോന്നിയപ്പോള്‍ തന്നെ ഞാന്‍ എന്റെ വീട്ടിലും അപര്‍ണ അവളുടെ വീട്ടിലും പറഞ്ഞു.

ഞങ്ങളുടെ പ്ലാന്‍ എന്നത് മോതിരം കൈമാറിയ ശേഷം രണ്ട് വര്‍ഷമൊക്കെ കഴിഞ്ഞ് മതി വിവാഹം എന്നായിരുന്നു.

പക്ഷെ ഞങ്ങളുടെ വീട്ടില്‍ നിന്നും അവിടെ പോയപ്പോള്‍ മൂന്ന് മാസം കഴിഞ്ഞ് കല്യാണം എന്ന് ഉറപ്പിച്ചാണ് തിരിച്ചു വന്നത്. ഞാന്‍ വളരെ ചെറുപ്പത്തിലേ കല്യാണം കഴിച്ച ആളാണ്.

പക്ഷെ കല്യാണം കഴിച്ചതില്‍ ഒരു ദിവസം പോലും കുറ്റബോധം തോന്നിയിട്ടില്ല. കല്യാണം കഴിച്ചെന്ന് കരുതി ജീവിതത്തിലെ ഒരു സ്വാതന്ത്ര്യവും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ല. ഞങ്ങള്‍ രണ്ട് പേര്‍ക്കും ഇപ്പോഴും എല്ലാവിധ സ്വാതന്ത്ര്യവുമുണ്ട്.

കല്യാണം കഴിഞ്ഞിട്ട് ആറ് വര്‍ഷം ആയെങ്കിലും ഇന്നും പുതിയ കപ്പിള്‍സിനെ പോലെ അടിച്ചു പൊളിച്ച് പോവുകയാണെന്നും ജീവ പറയുന്നത്.

ഭാര്യയും ഭര്‍ത്താവും എന്നതില്‍ ഉപരിയായി നല്ല സുഹൃത്തുക്കളാണ് നിങ്ങളെന്നാണ് തോന്നിയിട്ടുള്ളതെന്ന് സ്വാസിക പറയുമ്പോള്‍ നമ്മള്‍ എന്തെങ്കിലും നിയന്ത്രണം വെക്കുമ്പോഴാണ് അത് തകര്‍ത്ത് പോകാന്‍ തോന്നുന്നതെന്നാണ് ജീവ പറയുന്നത്.

ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നല്ല പെണ്‍കുട്ടികളെ വായ് നോക്കാനുള്ള സ്വാതന്ത്ര്യം പോലും അപര്‍ണ എനിക്ക് നല്‍കുന്നുണ്ട്.

നല്ല പെണ്‍കുട്ടികളെ കണ്ടാല്‍ നോക്കൂ നോക്കൂവെന്ന് പറഞ്ഞ് അപര്‍ണ തന്നെ കാണിച്ച് തരും.

തിരിച്ച് ഇതൊന്നും കാണിച്ച് തരുന്നില്ലല്ലോ എന്ന് പറയുമ്പോള്‍ എന്നെക്കാള്‍ സുന്ദരനായൊരു ചെക്കനെ കാണുന്നില്ലെന്ന് ഞാന്‍ പറയുമെന്നും ജീവ പറയുന്നു.

അതുകൊണ്ട് തന്നെ തങ്ങള്‍ ഇപ്പോള്‍ നല്ല ഹാപ്പിയായി പോവുകയാണെന്നാണ് ജീവ പറയുന്നത്. എന്നു കരുതി ഞങ്ങളുടെ ഇടയില്‍ വഴക്കില്ലെന്നല്ല, വഴക്കുകളുണ്ടാകാറുണ്ട്.

പക്ഷെ ആ വഴക്കുകള്‍ രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പു തന്നെ ഞങ്ങള്‍ പറഞ്ഞ് തീര്‍ക്കുമെന്നും ജീവ പറയുന്നു.

അതേസമയം, സിംഗിള്‍ ആയിട്ടുള്ള ഏതൊരാളും ഒരു കംപാനിയന്‍ഷിപ്പ് ആഗ്രഹിക്കുന്ന തരത്തിലുള്ള കപ്പിളാണ് ജീവയും അപര്‍ണയുമെന്നാണ് പരിപാടിയില്‍ ജീവയോടൊപ്പം അതിഥിയായി എത്തിയ പൂജിത പറഞ്ഞത്. അത് ശരിയാണെന്ന് അവതാരകയായ സ്വാസികയും സമ്മതിക്കുന്നുണ്ട്.

Related posts

Leave a Comment