കോ​വി​ഡി​നെ പി​പി​ഇ കി​റ്റി​ല്‍ ഒ​തു​ക്കി ബി​കോം പൂ​ർ​ത്തി​യാ​ക്കാ​ൻ ജെ​സ്‌​ന


വൈ​പ്പി​ന്‍: കോ​വി​ഡി​നെ പി​പി​ഇ കി​റ്റി​ലൊ​തു​ക്കി ജെ​സ്‌​ന ബി​കോം പ​രീ​ക്ഷ​യെ​ഴു​തു​ന്നു. മാ​ലി​പ്പു​റം കൂ​ളി​യ​ത്ത് ജെ​സ്‌​ന​യാ​ണ് കോ​വി​ഡ് ബാ​ധി​ത​യെ​ങ്കി​ലും ബി​കോം പ​രീ​ക്ഷ മു​ട​ക്കം കൂ​ടാ​തെ എ​ഴു​തു​ന്ന​ത്. പ​റ​വൂ​ര്‍ മാ​ട്ടു​പു​റം എ​ച്ച്ഡി​പി​വൈ കോ​ള​ജാ​ണ് സെ​ന്‍റ​ര്‍.

എ​റ​ണാ​കു​ളം ഈ​ശോ​ഭ​വ​ന്‍ സ്വ​കാ​ര്യ കോ​ള​ജി​ലെ ബി​കോം ഫി​നാ​ന്‍​സ് ആ​ന്‍​ഡ് ടാ​ക്‌​സേ​ഷ​ന്‍ അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​യ ജെ​സ്‌​ന ദി​വ​സ​വും പി​പി​ഇ കി​റ്റ് അ​ണി​ഞ്ഞ് മാ​ലി​പ്പു​റം വ​ള​പ്പ് സ്റ്റാ​ൻ​ഡി​ലെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യ തേ​റോ​ത്ത് സ​ന്തോ​ഷി​ന്‍റെ ഓ​ട്ടോ​യി​ല്‍ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും കൂ​ടി 50 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ണ് പ​രീ​ക്ഷ​ക്ക് പോ​കു​ന്ന​തും വ​രു​ന്ന​തും.

ഉ​ച്ച​യോ​ടെ പോ​യാ​ല്‍ പ​രീ​ക്ഷ ക​ഴി​യു​ന്ന​ത് വ​രെ ഓ​ട്ടോ കാ​ത്ത് കി​ട​ക്കും.പ​രീ​ക്ഷ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജെ​സ്‌​ന​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്. വി​വ​രം പ​രീ​ക്ഷ കേ​ന്ദ്ര​മാ​യ മാ​ട്ടു​പു​റം എ​ച്ച്ഡി​പി​വൈ കോ​ള​ജി​ല്‍ അ​റി​യി​ച്ച​തോ​ടെ ഇ​വ​ര്‍ മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ​യെ ക​രു​തി തു​ട​ര്‍​ന്ന് പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു​വ​ത്രേ.

ഇ​തേ തു​ട​ര്‍​ന്ന് ജെ​സ്‌​ന കെ.​എ​ന്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യെ ഫോ​ണി​ല്‍ വി​ളി​ച്ചു സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചു. ഉ​ട​ന്‍ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും കാ​ര്യ​ങ്ങ​ള്‍ ധ​രി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ച്ച്ഡി​പി​വൈ കോ​ള​ജി​ല്‍ ത​ന്നെ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​വ​സ​ര​മൊ​രു​ക്കി എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ര്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് പി​പി​ഇ കി​റ്റി ധ​രി​ച്ച് പ​രീ​ക്ഷ എ​ഴു​താ​ന്‍ തു​ട​ങ്ങി​യ​ത്. ഇ​നി മൂ​ന്ന് പ​രീ​ക്ഷ​ക​ള്‍ കൂ​ടി ബാ​ക്കി​യു​ണ്ട്.

Related posts

Leave a Comment