സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി ജോർജിയ മെലോണിയയുടെ കാതുകളിലെ ജുംക. മെലോണിയുടെ സെൽഫിയിലെ ജുംക നല്ല ഭംഗിയെന്നും ആരാധകർ കുറിച്ചു. ജുംക ധരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.
കാണുന്നയാളുടെ നോട്ടം പോകുന്നത് മെലോണിയുടെ കാതുകളിലേക്കാണ്. വെസ്റ്റേൺ ഡ്രസിനൊപ്പം ചേർച്ച തോന്നാത്ത തരത്തിൽ ഒരു ഫ്യൂഷൻ പോലെ നമ്മുടെ ഇന്ത്യൻ ജുംക. മെലോണിയുടെ കാതുകളിലെ ആ ജുംകകളിൽ നിന്ന് ഇന്റർനെറ്റ് ലോകം കണ്ണെടുക്കാതിരുന്നപ്പോൾ ചിത്രം വൈറലായി. പിന്നെ കമന്റുകളായി മീമുകളായി.
ഇറ്റലിയുടെ താത്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് പറഞ്ഞുള്ള മെലോണിയുടെ ഗൗരവമുള്ള പോസ്റ്റിന്റെ ഉള്ളടക്കം ചർച്ചയായില്ലെന്നതാണ് അതിലേറെ കൗതുകം. ഇന്ത്യയിൽ നിന്നുള്ള ജുംകകൾ?’ എന്നായിരുന്നു ഒരു കമന്റിലെ ചോദ്യം. ജുംക ഇഷ്ടപ്പെട്ടെന്ന് മറ്റൊരാൾ. ആ കമ്മലുകൾ മനോഹരമാണെന്ന് വേറൊരു കമന്റ്. പോസ്റ്റിനെ സജീവമാക്കിയത് ജുംകയുമായി ബന്ധപ്പെട്ട കമന്റുകളാണ്.
മേൽപ്പറഞ്ഞ അഭിപ്രായങ്ങൾക്കൊക്കെ അപ്പുറം മെലോണിക്ക് ഈ ജുംക ആര് സമ്മാനിച്ചതെന്ന ചർച്ചയും ഒരു വഴിക്ക് നടക്കുന്നുണ്ട്. മെലോണി സ്വന്തമായി വാങ്ങിയതാണോ ആരെങ്കിലും കൊടുത്തതാണോ ആണെങ്കിലതാരാകും എന്നുള്ള ചോദ്യങ്ങളും ചർച്ചകൾക്കുമാണ് സമൂഹ മാധ്യമങ്ങളിൽ തിരികൊളുത്തിയിരിക്കുന്നത്.
