തോ​ട്ട​ട കി​ഴു​ന്ന​യി​ൽ റി​സോ​ർ​ട്ടി​ന്‍റെ ഓ​ഡി​റ്റോ​റി​യം ത​ക​ർ​ന്ന് 60ഓ​ളം പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്; ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ പ​ഠ​ന ക്യാ​മ്പ് നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്

ക​ണ്ണൂ​ർ: തോ​ട്ട​ട കി​ഴു​ന്ന​യി​ൽ റി​സോ​ർ​ട്ടി​ന്‍റെ ഓ​ഡി​റ്റോ​റി​യം ത​ക​ർ​ന്നു​വീ​ണ് 60 ഓ​ളം പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്. നാ​ല് പോ​ലീ​സു​കാ​ർ​ക്ക് ഗു​രു​ത​രം. ഇ​ന്നു രാ​വി​ലെ 10.30ഓ​ടെ​യാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ പ​ഠ​ന ക്യാ​ന്പ് ന​ട​ക്കു​ന്ന തോ​ട്ട​ട കി​ഴു​ന്ന​യി​ലെ കാ​ൻ​ബേ റി​സോ​ർ​ട്ടി​ന്‍റെ ഓ​ഡി​റ്റോ​റി​യ​മാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്.

പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ 60 പേ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 പേ​രും ഉ​ൾ​പ്പെ​ടെ 80 പേ​രാ​യി​രു​ന്നു പ​ഠ​ന​ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ശി​വ​വി​ക്ര​മാ​യി​രു​ന്നു ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം. 11നാ​യി​രു​ന്നു ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തേ​ണ്ടി​യി​രു​ന്ന​ത്.

ഇ​തി​ന് മു​ന്നോ​ടി​യാ​യു​ള്ള ക്ലാ​സ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ​ൻ​ശ​ബ്ദ​ത്തോ​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ മേ​ൽ​കൂ​ര ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ഡി​റ്റോ​റി​യ​ത്തി​നു​ള്ളി​ൽ സം​ഭ​വ​സ​മ​യ​ത്ത് വ​നി​താ പോ​ലീ​സ​ട​ക്കം 60 ഓ​ളം പോ​ലീ​സു​കാ​ർ ഉ​ണ്ടാ​യി​രു​ന്നു. മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും പോ​ലീ​സു​കാ​രു​ടെ മേ​ൽ​പ​തി​ക്കു​ക​യാ​യി​രു​ന്നു.

ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​രും ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ലു​ള്ള പോ​ലീ​സു​കാ​രു​മാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഓ​ടു​ക​ളും ഇ​രു​ന്പ് തൂ​ണു​ക​ളും പോ​ലീ​സു​കാ​രു​ടെ മേ​ൽ​പ​തി​ച്ചാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ഠ​ന​ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​ന്ന​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ത​ന്നെ​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

എ​ട​ക്കാ​ട് പോ​ലീ​സും ക​ണ്ണൂ​രി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ശി​വ​വി​ക്രം, ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Related posts