ആ ദിവസത്തിനായി കാത്തിരിക്കുന്നു! ജിഷയെ അധ്യാപകര്‍ ശല്യപ്പെടുത്തിയിരുന്നു; മകളെ പഠിപ്പിച്ചിരുന്ന സമയത്താണ് സഹായങ്ങള്‍ വേണ്ടിയിരുതെന്ന് ജിഷയുടെ അമ്മ

jisha-motherകൊച്ചി: കുറുപ്പംപടി ജിഷാ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനു വധശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. പ്രതിയെ തൂക്കിക്കൊല്ലുന്ന ദിവസത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. 10 കല്പനകള്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം എറണാകുളം പ്രസ് ക്ലബില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.

സിബിഐ അന്വേഷണം വേണമെന്ന ജിഷയുടെ പിതാവിന്റെ അപേക്ഷയെക്കുറിച്ചുള്ള ചോദ്യത്തിനു നിലവിലെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും വീട്ടില്‍ നിന്ന് എടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്നും അവര്‍ പറഞ്ഞു.

ഇപ്പോള്‍ സഹായങ്ങള്‍ തരുന്നതിനു നിരവധി പേര്‍ എത്തുന്നുണ്ട്. എന്നാല്‍ സഹായം വേണ്ടിയിരുന്നതു ഇപ്പോഴല്ല, മകളെ പഠിപ്പിച്ചിരുന്ന സമയത്താണ്. കനാല്‍ പുറമ്പോക്കില്‍ താമസിച്ചിരുന്ന തനിക്കും മകള്‍ക്കും നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പരാതി നല്‍കിയാല്‍ പോലീസ് കേസ് എടുക്കില്ലെന്നും എംഎ പഠനകാലത്ത് ജിഷയെ അധ്യാപകര്‍ ശല്യപ്പെടുത്തിയിരുന്നതായും പത്രസമ്മേളനത്തില്‍ രാജേശ്വരി ആരോപിച്ചു.

Related posts