ജിഷ മോഡല്‍ കൊലപാതകം ബിഹാറിലും, യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് മൃഗീയമായി

ബലാല്‍സംഗത്തെ എതിര്‍ത്ത യുവതിയെ ജനനേന്ദ്രിയത്തില്‍ ഇരുമ്പ് കമ്പി തുളച്ചു കയറ്റിക്കൊന്നു. ബിഹാറിലെ നൗബത്ത് പൂറിലാണ് രാജ്യത്തെ നടുക്കിയ ക്രൂര കൊലപാതകം. 4 കുട്ടികളുടെ മാതാവായ 35 കാരിയാണ് 22 കാരന്റെ ക്രൂരതക്കിരയായത്. ഭര്‍ത്താവും കുട്ടികളും വീട്ടിലില്ലാതിരുന്ന സമയത്താണ് ദീരജ് കുമാര്‍ എന്ന യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയത്.

ബലാല്‍സംഗം ചെറുത്തപ്പോള്‍ യുവതിയെ തലക്കടിച്ചു വീഴ്ത്തിയ ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് കമ്പി തുളച്ചു കയറ്റുകയായിരുന്നു. യുവതി ബോധരഹിതയായതിനെത്തുടര്‍ന്ന് ദീരജ് കുമാര്‍ സ്ഥലം വിട്ടു. മണിക്കൂറുകള്‍ കഴിഞ്ഞ് വീട്ടുകാരെത്തിയാണ് രക്തത്തില്‍ കുളിച്ചു കിടന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. ആന്തരികാവയവങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്നുണ്ടായ അമിതരക്ത്രസ്രാവത്തെത്തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Related posts