എന്റെ റിസള്‍ട്ട് അറിയാനായി ആരും ഈ വീട്ടിലോട്ട് തള്ളിക്കേറി വരണ്ട! വീട്ടു മുറ്റത്ത് റിസള്‍ട്ട് അടക്കം ബോര്‍ഡ് സ്ഥാപിച്ച് പത്താം ക്ലാസുകാരന്‍; അഭിനന്ദനവുമായി സോഷ്യല്‍മീഡിയ

പത്താം ക്ലാസ് റിസള്‍ട്ട് വന്നാല്‍ പിന്നെ ചോദ്യങ്ങളായി ജയിച്ചില്ലേ, എത്ര എ പ്ലസ് ഉണ്ട് എന്നൊക്കെ. അത്തരത്തില്‍ തന്റെ മാര്‍ക്ക് അന്വേഷിച്ച് നാട്ടുകാര്‍ എത്തുമെന്ന് ഉറപ്പുള്ള ജോഷിന്‍ എന്ന വിരുതന്‍ ചോദ്യങ്ങള്‍ ഉയരുന്നതിന് മുമ്പ് തന്നെ ഉത്തരം നല്‍കി. ഒരു ബോര്‍ഡാണ് ഇതിന് മറുപടിയായി ജോഷിന്‍ സ്ഥാപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ബോര്‍ഡിന്റെ ചിത്രത്തില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ,

ഞാന്‍ ജോഷിന്‍,
എനിക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് 6എ പ്ലസ്, 2 എ, 2 ബി പ്ലസ് കിട്ടി.
എന്‍ബി: ഇത് ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കേറിക്കൊണ്ട് വരണ്ട
ഒപ്പ്

കുറിപ്പ് വൈറലായതോടെ ബോര്‍ഡിന്റെ ഉടമയായ ജോഷിനെ തിരയുകയാണ് സോഷ്യല്‍ മീഡിയ.

സാധാരണ നമ്മുടെ നാട്ടുനടപ്പാണ് ഇത്തരം ചോദ്യങ്ങള്‍ പഠിപ്പ് കഴിഞ്ഞാല്‍ അടുത്ത ചോദ്യം ജോലി കിട്ടിയോ ഇനി ജോലി റെഡി ആയാലോ എന്നാ കല്യാണം വല്ല പ്രേമമോ മറ്റോ ഉണ്ടോ ഇതൊക്കെ ആയിരിക്കും നാട്ടുകാര്‍ക്ക് അറിയേണ്ടത്. ഇത്തരം മുനവെട്ടുള്ള ചോദ്യങ്ങളുടെ മുന ഒടിച്ചിരിക്കുകയാണ് ജോഷിന്‍

Related posts