സി​നി​മാമേ​ഖ​ല​യി​ൽ ജോ​ലിവാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ​താ​യി പ​രാ​തി; 13ഓളം യുവാക്കൾ തട്ടിപ്പിനിരയായി;  യുവാക്കളുടെ ആധാർകാർഡും പാസ്പോർട്ട് കോപ്പിയും വാങ്ങിയായിരന്നു കബളിപ്പിക്കൽ

ആ​ല​പ്പു​ഴ: സി​നി​മ മേ​ഖ​ല​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​ക്ക​ളി​ൽ നി​ന്ന് പ​ണം ത​ട്ടി​യ​താ​യി പ​രാ​തി. പാ​തി​ര​പ്പ​ള്ളി ഓ​മ​ന​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ​യാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​ർ മ​ണ്ണ​ഞ്ചേ​രി, ആ​ല​പ്പു​ഴ നോ​ർ​ത്ത്, പു​ന്ന​പ്ര പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ​രാ​തി ന​ൽ​കി​യ​ത്.

ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രാ​യ 13 ഓ​ളം പേ​രി​ൽ നി​ന്ന് 5000 മു​ത​ൽ 10,000 രൂ​പ വ​രെ​യു​ള്ള തു​ക​യാ​ണ് ഇ​യാ​ൾ ക​ബ​ളി​പ്പി​ച്ചെ​ടു​ത്ത​ത്. ദു​ബാ​യി​ൽ ആ​രം​ഭി​ക്കു​ന്ന സി​നി​മ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ർ​ട്ട് ജോ​ലി​ക​ൾ​ക്ക് ആ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്.

പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി പ​രി​ച​യ​പ്പെ​ട്ട ഇ​യാ​ൾ യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ള​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് ക​ബ​ളി​പ്പി​ച്ച​ത്. പ​ണം വാ​ങ്ങി​യ​തി​നൊ​പ്പം ഇ​യാ​ൾ യു​വാ​ക്ക​ളി​ൽ നി​ന്ന് ആ​ധാ​ർ​കാ​ർ​ഡ്, പാ​സ്പോ​ർ​ട്ടി​ന്‍റെ കോ​പ്പി, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യും വാ​ങ്ങി​യി​രു​ന്നു.

ക​ഴി​ഞ്ഞ 11ന് ​വി​ദേ​ശ​ത്തേ​ക്ക് പോ​ക​ണ​മെ​ന്നാ​യി​രു​ന്നു പ​ണം ന​ൽ​കി​യ​വ​രോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​മെ​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ൽ താ​നു​ണ്ടാ​കു​മെ​ന്നും ഇ​വ​രെ വി​ശ്വ​സി​പ്പി​ച്ചു. ഇ​ത​നു​സ​രി​ച്ച് യു​വാ​ക്ക​ൾ കൊ​മ്മാ​ടി​യി​ൽ കാ​ത്തു​നി​ൽ​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ട​യി​ൽ ഇ​യാ​ളു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ണ്‍ സ്വി​ച്ച് ഓ​ഫു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ സ​മാ​ന​മാ​യ ത​ട്ടി​പ്പു​ക​ൾ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ​താ​യി മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് യു​വാ​ക്ക​ൾ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

Related posts