ജോ​ളി​ക്കെ​തി​രെ വീ​ണ്ടും കൊ​ല​ക്കു​റ്റം! സി​ലി​യു​ടെ മ​ര​ണ​ത്തി​ല്‍ കേ​സെ​ടു​ത്തു; കൂ​ട്ട​ക്കൊ​ല​യി​ല്‍ ര​ണ്ടാ​മ​ത്തെ കേ​സ്; എ​ഫ്‌​ഐ​ആ​റി​ല്‍ ഷാ​ജു​വി​ന്‍റെ പേ​രും

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന​ത്തെ മ​ര​ണ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സി​ന്‍റെ അ​നു​ജ​ന്‍ സ​ക്ക​റി​യ​യു​ടെ മ​ക​ന്‍ ഷാ​ജു സ​ക്ക​റി​യ​യു​ടെ ഭാ​ര്യ സി​ലി സെ​ബാ​സ്റ്റ്യ​ന്‍ (42)യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ് ഇ​ന്നു രാ​വി​ലെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത്.

302 -ാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി​യാ​ണ് ജോ​ളി​യെ പ്ര​തി​ചേ​ര്‍​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്ന് താ​മ​ര​ശേ​രി പോ​ലീ​സ് അ​റി​യി​ച്ചു. എ​ഫ്‌​ഐ​ആ​റി​ല്‍ സി​ലി​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വും, ജോ​ളി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വു​മാ​യ ഷാ​ജു​വി​ന്‍റെ പേ​രും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

താ​മ​ര​ശേ​രി ദേ​ശീ​യ​പാ​ത​യോ​ര​ത്തെ അ​ല​ക്‌​സ് കോ​ര​യു​ടെ ദ​ന്താ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ സി​ലി​യ്ക്ക് പാ​നീ​യ​ത്തി​ല്‍ ജോ​ളി സ​യ​നൈ​ഡ് ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി കെ.​പി.​അ​ബ്ദു​ള്‍ റ​സാ​ഖി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ താ​മ​ര​ശേ​രി ഇ​ൻ​സ്പെ​ക്ട​ർ ടി.​എ അ​ഗ​സ്റ്റി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ കേ​സാ​ണി​ത്. റോ​യ് തോ​മ​സി​ന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ജോ​ളി​യേ​യും കൂ​ട്ടാ​ളി​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റു​ള്ള നാ​ല് കൊ​ല​പാ​ത​ക​കേ​സു​ക​ളും പ്ര​ത്യേ​കം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷി​ക്കാ​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്ന് 35 അം​ഗ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 2016 ജ​നു​വ​രി 11 നാ​ണ് സി​ലി മ​രി​ച്ച​ത്. ദ​ന്താ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് സി​ലി കു​ഴ​ഞ്ഞു വീ​ഴു​ന്ന​ത്. ഷാ​ജു​വും ജോ​ളി​യും സി​ലി​യും ഒ​രു ബ​ന്ധു​വി​ന്റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് ദ​ന്താ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ജോ​ളി​യും ഇ​വ​ര്‍​ക്കൊ​പ്പം പോ​യി.

ചി​കി​ത്സ​യ്ക്കാ​യി ഷാ​ജു ഉ​ള്ളി​ലേ​ക്ക് ക​യ​റി​യ​പ്പോ​ഴാ​ണ് വ​രാ​ന്ത​യി​ലി​രി​ക്കു​ക​യാ​യി​രു​ന്ന സി​ലി ജോ​ളി​യു​ടെ മ​ടി​യി​ലേ​ക്ക് കു​ഴ​ഞ്ഞു വീ​ണ​ത്. മ​രി​ക്കു​ന്ന​തി​ന് മു​മ്പ് സി​ലി​യ്ക്ക് ജോ​ളി വെ​ള്ളം ന​ല്‍​കി​യി​രു​ന്നു. ഈ ​വെ​ള്ള​ത്തി​ല്‍ സ​യ​നൈ​ഡ് ക​ല​ര്‍​ത്തി​യി​രു​ന്ന​താ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ ക​ണ്ടെ​ത്ത​ൽ

Related posts