ആ​ൽ​ഫൈ​ൻ വ​ധ​ക്കേ​സ് ! പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽനി​ന്ന് ആ​ദ്യ​കു​ർ​ബാ​ന ഫോ​ട്ടോ​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

കോ​ഴി​ക്കോ​ട്: പൊ​ന്നാ​മ​റ്റം ഷാ​ജു- സി​ലി ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​ന്‍റെ ആ​ദ്യ കു​ർ​ബാ​ന ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ൽ​ഫൈ​ൻ വ​ധ​ക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന തി​രു​വ​മ്പാ​ടി ഇ​ൻ​സ്പെ​ക്ട​ർ സ​ജു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ട​ഞ്ചേ​രി പു​ലി​ക്ക​യം പൊ​ന്നാ​മ​റ്റ​ത്തി​ൽ സ​ക്ക​റി​യാ​സി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ഫോ​ട്ടോ​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സി​ലി​യു​ടെ മൂ​ത്ത​മ​ക​ന്‍റെആ​ദ്യ​കു​ർ​ബാ​ന ന​ട​ന്ന 2014 മേ​യ് ഒ​ന്നി​ന്, സ​യ​നൈ​ഡ് ന​ൽ​കി സി​ലി​യു​ടെ പി​ഞ്ചുകു​ഞ്ഞ് ആ​ൽ​ഫൈ​നെ ജോ​ളി കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് കേ​സ്. ആ​ദ്യ കു​ർ​ബാ​ന ക​ഴി​ഞ്ഞ് വീ​ട്ടി​ൽ ന​ട​ത്തി​യ സ​ത്ക്കാ​ര​ത്തി​നി​ടെ ബ്രെ​ഡിൽ സ​യ​നൈ​ഡ് ആ​ൽ​ഫൈ​ന് ന​ൽ​കി​യ​താ​യി ജോ​ളി സ​മ്മ​തി​ച്ചി​രു​ന്നു.

ബ്രെ​ഡ് ക​ഴി​ച്ച​യു​ട​ൻ വാ​യി​ൽ നി​ന്ന്‌ നു​ര​യും പ​ത​യും വ​ന്ന് കു​ഴ​ഞ്ഞു വീ​ണ കു​ഞ്ഞി​നെ ആ​ദ്യം ഓ​മ​ശേ​രി ശാ​ന്തി ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മേ​യ് മൂ​ന്നി​ന് ആ​ൽ​ഫൈ​ൻ മ​രി​ച്ചു.

അ​ന്ന് ആ​ദ്യ​കു​ർ​ബാ​ന​യോ​ട​നു​ബ​ന്ധി​ച്ച് സ​ത്ക്കാ​രം ന​ട​ന്നി​രു​ന്നു എ​ന്ന് സ്ഥാ​പി​ക്കു​ന്ന​തി​ന് തെ​ളി​വാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഫോ​ട്ടോ​ക​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ആ​ൽ​ഫൈ​നി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ​യും പോ​ലീ​സ് ഷാ​ജു​വി​ന്‍റെ പി​താ​വ് സ​ക്ക​റി​യാ​സ്,അ​മ്മ ഫി​ലോ​മി​ന എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്തു.

Related posts