കോട്ടയത്ത് മാത്രമല്ല പാര്‍ട്ടിക്ക് പിന്തുണയുള്ളത്..! സീറ്റ് ഒന്നല്ല, മൂന്നെണ്ണം വേണം; അവകാശവാദം ഉന്നയിക്കാൻ കേരള കോൺഗ്രസ്-എം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ മൂന്ന് സീറ്റിന് അവകാശവാദം ഉന്നയിക്കാനൊരുങ്ങി കേരള കോൺഗ്രസ്-എം.

കോട്ടയത്തിന് പുറമെ വിജയ സാധ്യതയുള്ള രണ്ട് സീറ്റുകൾ കൂടി വേണമെന്നാണ് ജോസ് കെ. മാണി വിഭാഗം ആവശ്യപ്പെടുക.

കോട്ടയം മാത്രമല്ല, പാർട്ടിക്ക് പിന്തുണ കൂടുതലുള്ള പത്തനംതിട്ടയും ഇടുക്കിയും കൂടി വേണമെന്നാണ് ആവശ്യം.

രാഷ്ട്രീയ കാലാവസ്ഥയും ഇടപെടലുകളും അനുകൂലമാക്കി ഇടത് മുന്നണിക്ക് മുന്നിൽ അവകാശവാദം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേരള കോൺഗ്രസ്-എം.

Related posts

Leave a Comment