ചെ​റു​പു​ഴ​യി​ലെ ക​രാ​റു​കാ​ര​ന്‍റെ മ​ര​ണം: ജോ​സ​ഫി​ന് പ​ണം ക​ടം കൊ​ടു​ത്ത​വ​രേ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം

ചെ​റു​പു​ഴ: ചെ​റു​പു​ഴ​യി​ലെ കെ​ട്ടി​ട നി​ർ​മാ​ണ​ക​രാ​റു​കാ​ര​ൻ ചൂ​ര​പ്പ​ട​വി​ലെ മു​തു​പാ​റ​ക്കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. ജോ​സ​ഫി​ന് പ​ണം ക​ടം​കൊ​ടു​ത്തു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന​വ​രി​ൽ ചി​ല​രെ അ​ന്വേ​ഷ​ണ സം​ഘം വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. മ​ര​ണ​വു​മാ​യി ഈ ​ഇ​ട​പാ​ടു​ക​ൾ​ക്ക് ബ​ന്ധ​മു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കും.

ജോസഫിന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​റു​പു​ഴ ഡെ​വ​ല​പ്പേ​ഴ്സ് ഭാ​ര​വാ​ഹി​ക​ളെ നാ​ളെ ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ​ക്ക് ഇ​ന്ന​ലെ നോ​ട്ടീ​സ് ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ, റോ​ഷി ജോ​സ്, കെ.​കെ. സു​രേ​ഷ് കു​മാ​ർ, ടോ​മി പ്ലാ​ച്ചേ​രി, ടി.​വി. അ​ബ്ദു​ൾ സ​ലീം, പി.​എ​സ്. സോ​മ​ൻ, സി.​ഡി. സ്‌​ക​റി​യ, ജെ. ​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നാ​ളെ രാ​വി​ലെ 10 ന് ​ചെ​റു​പു​ഴ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ എ​ത്താ​നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts