ജോഷിലി എവിടെ? പിറന്നാള്‍ ആഘോഷിക്കാന്‍ ബംഗളൂരുവിനു പോയ വിദ്യാര്‍ഥിനിയെ കാണാതായി; സ്വമേധയാ എവിടേക്കെങ്കിലും പോയതാണോ, അതോ…

ന്യൂ​ഡ​ൽ​ഹി: ബംഗളൂരുവിൽ സ​ഹോ​ദ​ര​ന്‍റെ അടുത്ത് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ പോ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യി.

ഡ​ൽ​ഹി​യി​ൽ 37 വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ചി​റ്റി​ല​പ്പ​ള്ളി കോ​ക്കാ​ട്ട് ഗ​ബ്രി​യേ​ലി​ന്‍റെ മ​ക​ൾ ജോ​ഷി​ലി​യെ (21) ആ​ണു കാ​ണാ​താ​യ​ത്.

ബം​ഗ​ളൂ​രു​വി​ലെ യെ​ല​ഹ​ങ്ക​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ അ​വ​സാ​ന​മാ​യി ജോ​ഷി​ലി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ൽനി​ന്നു ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ക​ർ​ണാ​ട​ക എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്കു തി​രി​ച്ച ജോ​ഷി​ലി​യെ സ്വീ​ക​രി​ക്കാ​ൻ ഏ​ക​സ​ഹോ​ദ​ര​ൻ ഷി​ജോ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു.

ട്രെ​യി​ൻ എ​ത്തി​യ​പ്പോ​ൾ പ​ക്ഷേ ജോ​ഷി​ലി​യെ കണ്ടില്ല. ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ട​യി​ലും ജോ​ഷി​ലി ഡ​ൽ​ഹി​യി​ലു​ള്ള മാ​താ​പി​താ​ക്ക​ളു​മാ​യും ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​നു​മാ​യും സം​സാ​രി​ച്ചി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ലെ ഐ​ടി ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ​ഹോ​ദ​ര​ൻ ഷി​ജോ​യ്ക്കൊ​പ്പം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യാ​ണു ജോ​ഷി​ലി ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​യ​ത്.

ഇ​ന്ന​ലെ​യാ​യി​രു​ന്നു ജോ​ഷി​ലി​യു​ടെ പി​റ​ന്നാ​ൾ. ഡ​ൽ​ഹി ജീ​സ​സ് ആ​ൻ​ഡ് മേ​രി കോ​ള​ജി​ൽനി​ന്നു ഡി​ഗ്രി പാ​സാ​യ ശേ​ഷം എ​ൽ​എ​ൽ​ബി​ക്കു ചേ​രാ​നാ​യി പ​രി​ശീ​ല​ന ക്ലാ​സി​ൽ ചേ​ർ​ന്നു പ​ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ജോ​ഷി​ലി.

ബം​ഗ​ളൂ​രു​വി​ൽ ട്രെ​യി​ൻ ഇ​റ​ങ്ങി​യ ശേ​ഷം ജോ​ഷി​ലി സ്വ​മേ​ധ​യാ എ​വി​ടേ​ക്കെ​ങ്കി​ലും പോ​യ​താ​ണോ, മ​റ്റാ​രെ​ങ്കി​ലും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണോ എ​ന്നു നി​ശ്ച​യ​മി​ല്ല.

എ​ന്നാ​ൽ യെ​ല​ഹ​ങ്ക​യി​ൽ ജോ​ഷി​ലി​യു​ടെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് മൊ​ബൈ​ൽ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

1982ൽ ​ഡ​ൽ​ഹി​യി​ലെ​ത്തി​യ ഗ​ബ്രി​യേ​ൽ ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​ണ്. ഡ​ൽ​ഹി​യി​ലെ നെ​ഹ്റു ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​ഴ്സാ​ണു ജോ​ഷി​ലി​യു​ടെ അ​മ്മ.

Related posts

Leave a Comment