എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകളെന്ന് രാജമൗലി, നിങ്ങള്‍ ചെയ്തത് തെറ്റ്… രാജമൗലിക്ക് വിചിത്ര മറുപടിയുമായി ജൂഡ്

ബാഹുബലി സംവിധായകന്‍ എസ്.എസ്.രാജമൗലി മലയാളികള്‍ക്ക് വിഷു ആശംസകള്‍ ഫേസ്ബുക്കില്‍ കൂടി നേര്‍ന്നിരുന്നു. മലയാളത്തില്‍ തന്നെ ‘എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍’ എന്നാണ് രാജമൗലി എഴുതിയത്. എന്നാല്‍ ഈ ആശംസയ്ക്ക് സംവിധായകന്‍ ജൂഡ് ആന്റണി നല്‍കിയ മറുപടി കണ്ട് അന്പരക്കുകയാണ് ഏവരും.

‘നിങ്ങള്‍ ചെയ്തത് തെറ്റാണ് രാജമൗലി. വിഷുവിന്റെ അന്ന് മലയാളികളോട് ആശംസ വിരലുകള്‍ കൊണ്ട് ടൈപ്പ് ചെയ്തല്ല പറയേണ്ടത് തലയിലെ വായ കൊണ്ടാണ്’ എന്നാണ് ജൂഡ് നര്‍മത്തില്‍ പൊതിഞ്ഞ് പറഞ്ഞത്. തമാശ മാത്രമല്ല വിഷു ആശംസകള്‍ സാര്‍ എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ബാഹുബലിയില്‍ പ്രഭാസ് പറയുന്ന ഒരു ഡയലോഗ് കടമെടുത്താണ് രാജമൗലിക്കുള്ള മറുപടി ജൂഡ് നല്‍കിയത്. എന്നാലും ജൂഡ് പറഞ്ഞതിന്റെ പൊരുള്‍ കൃത്യമായി മനസിലാകാതെ തലചുറ്റുകയാണ് ഭൂരിഭാഗമാളുകളും.

Related posts