വേ​ർ​പി​രി​യ​ൽ വാ​ർ​ത്ത വ്യാ​ജം; മും​ബൈ​യി​ലേ​ക്കു താ​മ​സം മാ​റു​ന്ന​ത് എ​ന്തി​നെ​ന്നു വെ​ളി​പ്പെ​ടു​ത്തി ജ്യോ​തി​ക

തെ​ന്നി​ന്ത്യ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള താ​ര​ദ​മ്പ​തി​മാ​രാണ് സൂ​ര്യ​യും ജ്യോ​തി​ക​യും. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഇ​രു​വ​രും പി​രി​യു​ക​യാ​ണെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. ജ്യോ​തി​ക മും​ബൈ​യി​ലേ​ക്കു താ​മ​സം മാ​റ്റു​ന്ന​വെ​ന്ന വാർത്തയാണു ന​ട​നും ഭ​ര്‍​ത്താ​വു​മാ​യ സൂ​ര്യ​യു​മാ​യി വേ​ര്‍​പി​രി​യു​ന്നു എ​ന്ന ഗോ​സി​പ്പു​ക​ള്‍​ പ്ര​ച​രി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

ഇ​തി​ല്‍ വ്യ​ക്ത​ത വ​രു​ത്തി രം​ഗ​ത്ത് എ​ത്തി​യിരിക്കുകയാണു ജ്യോ​തി​ക ഇ​പ്പോ​ൾ. പ്രൊ​ഫ​ഷ​ണ​ല്‍ ക​മ്മി​റ്റ്‍​സ്‍​മെ​ന്‍റു​ക​ളാ​ണ് മും​ബൈ​യി​ലേ​ക്കു ചേ​ക്കേ​റാ​ൻ ത​ന്നെ പ്രേ​രി​പ്പി​ച്ച​ത് എ​ന്നാ​ണ് ജ്യോ​തി​ക പറഞ്ഞിരിക്കുന്നത്.

‘ബോ​ളി​വു​ഡി​ല്‍നിന്നു നി​ര​വ​ധി പ്രൊ​ജ​ക്റ്റു​ക​ള്‍ എ​ന്നെ തേ​ടി​യെ​ത്തു​ന്നു​ണ്ട്. മാ​ത്ര​മ​വു​മ​ല്ല കു​ട്ടി​ക​ള്‍ പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി നി​ല​വി​ല്‍ മും​ബൈ​യി​ല്‍ സെ​റ്റി​ല്‍​ഡു​മാ​ണ്. വി​വി​ധ ഭാ​ഷ​ക​ളി​ല്‍ നി​ന്നു​ള്ള പ്രൊ​ജ​ക്റ്റു​ക​ള്‍ തനിക്കു ല​ഭി​ക്കു​ന്നു​ണ്ട് . അ​വ​യെ​ല്ലാം ഓ​രോ​ന്നാ​യി തീ​ര്‍​ത്ത​തി​നു ശേ​ഷം ചെ​ന്നൈ​യി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്”- ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ജ്യോ​തി​ക വ്യ​ക്ത​മാ​ക്കി.

ബോ​ളി​വു​ഡി​ല്‍ ജ്യോ​തി​ക നാ​യി​ക​യാ​യി വേ​ഷ​മി​ട്ട ശെ​യ്ത്താ​ൻ എ​ന്ന ചി​ത്രം വൈ​കാ​തെ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​ജ​യ് ദേ​വ്‍​ഗ​ണാ​ണു ചിത്രത്തിൽ നാ​യ​ക​നാ​കു​ന്ന​ത്. ഹൊ​റ​ര്‍ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​താ​യി​രി​ക്കും ശെ​യ്‍​ത്താ​ൻ. സം​വി​ധാ​യ​ക​ൻ വി​കാ​സ്‍ ബ​ഹ​ലി​ൻ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ പു​റ​ത്തു​വി​ട്ട​ത് ആ​രാ​ധ​ക​ര്‍ അ​ടു​ത്തി​ടെ ഏ​റ്റെ​ടു​ത്തി​രു​ന്നു.

ചി​ത്ര​ത്തി​ല്‍ മാ​ധ​വ​നും നി​ര്‍​ണാ​യ​ക​മാ​യ ഒ​രു വേ​ഷ​ത്തി​ല്‍ എ​ത്തു​ന്നു​ണ്ട്. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ കാ​ത​ലാ​ണ് ജ്യോ​തി​ക നാ​യി​ക​യാ​യ ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ടു​വി​ൽ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്.  

Related posts

Leave a Comment