നാട്ടറിവിന്റെ നേര്‍ക്കാഴ്ചകള്‍ പുസ്തകമാക്കാന്‍ പതിവുതെറ്റിക്കാതെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍

FB-TEACHERഇളങ്ങുളം: നാടിന്റെ സ്പന്ദനങ്ങള്‍ നേരിട്ടറിയാനും പഠിക്കാനുമായി പതിവു തെറ്റിക്കാതെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍. കൂരാലിയിലെ കണിക്കൊന്ന മുത്തശിയെ കണ്ടറിഞ്ഞായിരുന്നു അവര്‍ ഈ വര്‍ഷത്തെ പഠനയാത്രയ്ക്ക് ഇവര്‍ തുടക്കം കുറിച്ചത്. കൂരോപ്പട സാന്റാ മരിയ പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജിലെ വിദ്യാര്‍ഥികളുടെ പ്രകൃതി പഠനയാത്രയാണ് വേറിട്ട അനുഭവമായത്. കൂരാലി പുതുപ്പിള്ളാട്ട് പുരയിടത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കണിക്കൊന്ന മുത്തശിയുടെ ചുവട്ടില്‍ നിന്നായിരുന്നു പഠനസംഘം യാത്രയാരംഭിച്ചത്.

കാഴ്ചകള്‍ കാണുക മാത്രമല്ല ലക്ഷ്യം. വൃക്ഷങ്ങ ളെ ക്കുറിച്ചും നാലുകെട്ട്, കല്‍ച്ചക്ക് തുടങ്ങി പുതുതല മുറയ് ക്ക് അന്യമായ പലതിനെയും കുറിച്ച് പഠിക്കുകയാണി വര്‍. ലഭിച്ച അറിവുകള്‍ തങ്ങളില്‍ തന്നെ ഒതുക്കിനിര്‍ ത്താന്‍ വിദ്യാര്‍ഥികള്‍ തയാറല്ല. ഈ പുതിയ അറിവുകള്‍ ഉള്‍ ക്കൊള്ളിച്ചുകൊണ്ട് പുസ്തകം രചിക്കുകയാണ് ഇവരുടെ പ്രധാന ഉദ്ദേശ്യം. വര്‍ഷങ്ങ ളായി ഇത്തരം യാത്രകള്‍ സംഘടിപ്പിക്കാറു ണ്ടെന്നും എട്ടു പുസ്തകങ്ങള്‍ ഇതിനോ ടകം പ്രസിദ്ധികരിച്ചിട്ടു ണ്ടെന്നും സ്കൂളിലെ മലയാളം അധ്യാപകന്‍ റ്റി.ഒ. ജോ സഫ് പറഞ്ഞു.

സിബിഎസ്ഇ സ്കൂളാണെങ്കിലും മലയാള ത്തിനു തങ്ങള്‍ വലിയ പ്രാധാ ന്യമാണു നല്‍കുന്നത്. മുന്‍വര്‍ ഷങ്ങളില്‍ പന്നഗം തോടിനെ ക്കുറിച്ചെഴുതിയ പുസ്തക ത്തിനു വലിയ അഭിപ്രായമാണ് വിവിധ കോണുകളില്‍ നിന്നു ലഭിച്ചത്. എല്ലാ വര്‍ഷവും ഓരോ വിഷയം തെരഞ്ഞെടുത്താണ് യാത്രകള്‍. ഈ വര്‍ഷത്തെ പുസ്തകം രചിക്കാനുള്ള യ്ത്രകള്‍ കണിക്കൊന്ന ച്ചുവട്ടില്‍ നിന്നു തുടങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമ്പതാം ക്ലാസിലെ 47 കുട്ടികളടങ്ങുന്നതാണ് പഠന സംഘം. വിദ്യാര്‍ഥികളെ വിവിധ സംഘങ്ങളാക്കി തിരി ച്ചാണ് ഓരോ യാത്രയും. ഈ വര്‍ഷത്തെ ആദ്യയാത്ര കൂരാലി പുതുപ്പള്ളാട്ട് മോഹനന്റെ പുരയിടത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കണിക്കൊന്നമുത്തശിയെ കാണാനും പഠിക്കാനുമായിരുന്നു. നാട്ടിലെ ഏറ്റവും പഴക്കമുള്ള കണിക്കൊന്നയാണിത്. സംസ്ഥാന വനമിത്ര അവാര്‍ഡ് ജേതാവും വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി യുമായ കെ. ബിനു കണിക്കൊന്നമുത്തശിയുടെ ചരിത്രം വിദ്യാര്‍ഥികള്‍ക്കു വിശദമായി വിവരിച്ചു നല്‍കി.

പ്രത്യേകം തറകെട്ടി പരിപാലിക്കുന്ന 70 ഇഞ്ചിലേറെ വണ്ണവും 76 അടിയോളം ഉയരവുമുള്ളതാണ് ഈ കര്‍ണികാരം. ഒട്ടേറെ തലമുറകള്‍ക്ക് പ്രകൃതിയുടെ വിഷുക്കണിയൊ രുക്കിയ ഈ കണിക്കൊന്ന മുത്തശിയെ 2014ല്‍ വൃക്ഷപരിസ്ഥിതി സംരക്ഷണ സമിതിയും വനംവകുപ്പും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ആദരിച്ചിരുന്നു.

പനമറ്റം കീച്ചേരിയില്‍ തറവാട്ടിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള അമ്മച്ചിപ്ലാവ്, കുഴിക്കാട്ട് തറവാട്ടിലെ വെട്ടി, മഞ്ഞപ്പള്ളി തറവാട്ടിലെ നാലുകെട്ട്, മുത്താരമ്മന്‍ കോവില്‍ അങ്കണത്തില്‍ സൂക്ഷി ച്ചിരിക്കുന്ന കല്‍ച്ചക്ക്, ഒട്ടയ്ക്കല്‍ ജംഗ്ഷനിലെ പ്രാവിന്‍കൂട് എന്നിവയെല്ലാം സന്ദര്‍ശിച്ചു പഠനവിഷയ മാക്കിയിട്ടുണ്ട്.

സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് മുളവന, പ്രിന്‍സി പ്പാള്‍ ലിസമ്മ ജോ സഫ്, മുന്‍ പ്രിന്‍സിപ്പാളും അക്കാഡമിക് ഡയറക്ടറുമായ പ്രഫ. എം. കെ. ജോസഫ്, മലയാളം അധ്യാപകന്‍ റ്റി.ഒ. ജോസഫ്, വൃക്ഷപരിസ്ഥി സംരക്ഷണ സമിതി സംസ്ഥാ ന കോര്‍ഡിനേറ്റര്‍ എസ്. ബിജു എന്നിവരും പഠന സംഘ ത്തോടൊപ്പമുണ്ടാ യിരുന്നു.

Related posts