ഇരുപത്തിമൂന്ന് ദിവസത്തെ ജയിൽ വാസത്തിന് ശേഷം കെ.സുരേന്ദ്രന് ജാമ്യം; ശബരിമലയിൽ സ്ത്രീയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് ഉപാധികളോടെ ജാമ്യം

കൊച്ചി: ചിത്തിര ആട്ട ഉത്സവത്തിനിടെ ശബരിമലയിൽ സ്ത്രീയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. ഹൈക്കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. 23 ദിവസങ്ങളായി ജയിലിൽ കഴിയുന്ന സുരേന്ദ്രന് ഈ കേസിൽ ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങാൻ കഴിയും.

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നുമുള്ള കർശന ഉപാധിയോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആൾ ജാമ്യവും സുരേന്ദ്രൻ നൽകണം. ഇതിന് പുറമേ പാസ്പോർട്ടും നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

Related posts