കുടിവെള്ളം പോലും തന്നില്ല! കസ്റ്റഡിയില്‍ മര്‍ദിച്ചെന്നു സുരേന്ദ്രന്‍ കോടതിയില്‍; വാദം പൊളിച്ച് പോലീസ്

പ​ത്ത​നം​തി​ട്ട: അ​റ​സ്റ്റി​ലാ​യ ത​ന്നെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍റെ വാ​ദം പൊ​ളി​ച്ച് പോ​ലീ​സ്. മ​ർ​ദ​ന​മേ​റ്റി​ട്ടി​ല്ലെ​ന്ന വൈ​ദ്യ​പ​രി​ശോ​ധനാ റി​പ്പോ​ർ​ട്ട് പോ​ലീ​സ് മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചു.

ത​ന്നെ പോ​ലീ​സ് നി​ല​ത്തി​ട്ട് വ​ലി​ച്ചി​ഴ​ച്ചു മ​ർ​ദി​ച്ചെ​ന്നും മ​രു​ന്നു ക​ഴി​ക്കാ​ൻ പോ​ലും അ​നു​വ​ദി​ച്ചി​ല്ലെ​ന്നു​മാ​ണ് കെ.​സു​രേ​ന്ദ്ര​ൻ മ​ജി​സ്ട്രേ​റ്റി​നോ​ടു പ​രാ​തി​പ്പെ​ട്ട​ത്. പ്ര​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ പോ​ലും നി​ർ​വ​ഹി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത പോ​ലീ​സ്, ത​നി​ക്ക് കു​ടി​വെ​ള്ളം പോ​ലും ത​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ഇ​തി​നെ പ്ര​തി​രോ​ധി​ച്ച് പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ സു​രേ​ന്ദ്ര​നു കാ​ര്യ​മാ​യ കു​ഴ​പ്പ​ങ്ങ​ളി​ല്ലെ​ന്നു തെ​ളി​ഞ്ഞു. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts