ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി എസ്‌ഐ വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചു ! ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും പീഡിപ്പിച്ചു

മുംബൈ: ശീതള പാനീയത്തില്‍ മയക്കുമരുന്നു നല്‍കി വനിതാ കോണ്‍സ്റ്റബിളിനെ എസ്‌ഐ പീഡിപ്പിച്ചതായിപരാതി. നവി മുംബൈ ക്രൈംബ്രാഞ്ചിലെ എസ്ഐ അമിത് ഷേലാറിനെതിരെയാണ് വനിതാ കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയത്. പീഡനശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും ഇരയാക്കിയതായി കോണ്‍സ്റ്റബിള്‍ പരാതിയില്‍ പറയുന്നു. മുംബൈ സിബിഡി പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യം പീഡനത്തിനിരയാക്കിയ ശേഷം വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നെന്നാണ് വനിതാ കോണ്‍സ്റ്റബിളിന്റെ ആരോപണം.

മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കിയായിരുന്നു ആദ്യമായി ഇരയാക്കിയതെന്ന് വനിതാ ഉദ്യോഗസ്ഥ വെളിപ്പെടുത്തി. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ എസ്ഐ മൊബൈലില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ വീഡിയോദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. സിബിഡി, പന്‍വേല്‍, കാമോത്തെ, ഖാര്‍ഖര്‍ തുടങ്ങിയ സ്ഥലങ്ങളില്‍വച്ചാണ് പീഡനത്തിനിരയാക്കിയതെന്നും പരാതിയില്‍ പറയുന്നു.

വനിതാ പോലീസ് കോണ്‍സ്റ്റബിളും ആരോപണവിധേയനായ എസ്ഐയും 2010 മുതല്‍ പരിചയമുള്ളവരാണ്. ഇവര്‍ രണ്ടുപേരും ഒരു സ്റ്റേഷനിലാണ് ജോലിചെയ്തിരുന്നത്. അതേസമയം, വനിതാ കോണ്‍സ്റ്റബിളിന്റെ പരാതിയില്‍ എസ്ഐ അമിത് ഷേലാറിനെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും എസ്ഐയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

Related posts