ഈ വര്‍ഷത്തെ യൂട്യൂബ് താരമായി കബാലി

KABALI2016 അവസാനിക്കുന്നു. ഈ വര്‍ഷം യുട്യൂബില്‍ തരംഗമായ സിനിമാ ട്രെയിലറുകളുടെ പട്ടിക യുട്യൂബ് ഇന്ത്യ പുറത്തുവിട്ടു. ഏറ്റവുമധികം ആളുകള്‍ കണ്ട ട്രെയിലറുകളില്‍ ആദ്യ പത്തില്‍ ഒന്നാമത് കബാലിയാണ്.

യുട്യൂബ് ഉപയോക്താവ് ശരാശരി എത്ര സമയം ട്രെയിലര്‍ കണ്ടു, ഷെയറുകള്‍, കമന്റ്, ലൈക്ക് തുടങ്ങിയവയൊക്കെ വിലയിരുത്തിയാണ് യുട്യൂബ് ഇന്ത്യ പട്ടിക പുറത്തുവിട്ടത്. ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റു സിനിമകള്‍: ദംഗല്‍, സുല്‍ത്താന്‍, എം.എസ്. ധോണി– ദ അണ്‍ ടോള്‍ഡ് സ്‌റ്റോറി, ശിവായ്, ബെഫിക്കര്‍, എയ് ദില്‍ ഹെ മുശ്കില്‍, ഫാന്‍, ഭാഗി, ഡിഷ്യൂം.

Related posts