ചെവിയില്‍നിന്ന് പിടിത്തംവിട്ടാല്‍ തീര്‍ന്ന്…!നായയും കടുവയും തമ്മിലെ പൊരിഞ്ഞ പോരാട്ടം; പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കടുവ; ഒടുവില്‍…

നായകള്‍ എതിരാളികളെ നേരിടുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ നാം നേരത്തെയും കണ്ടിരിക്കുമല്ലൊ. എതിരാളി ആരായാലും ഒന്നു കുരയ്ക്കുകയെങ്കിലും ചെയ്യാതിരിക്കില്ല നായകള്‍.

മിക്കപ്പോഴും പൂച്ചകളുമായും മറ്റും വഴക്കിടുന്ന നായകളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അവയില്‍ മിക്കതും തമാശ നിറഞ്ഞതുമായിരിക്കും.

എന്നാല്‍ കടുവയുമായി വഴക്കുണ്ടാക്കുന്ന ഒരു നായയാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ താരം. അനിമല്‍സ് പവേര്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജ് പങ്കിട്ട വീഡിയോയില്‍ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തിലെ ഒരു നായ കടുവയുമായി വഴക്കിടുന്നതാണുള്ളത്.

കടുവയുടെ ചെവിക്ക് താഴെ കടിച്ച് പിടിച്ചിരിക്കുകയാണ് ഈ നായ. പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ കടുവ കഴിയുന്നത്ര പരിശ്രമിക്കുന്നതും കാണാം.

ഇവര്‍ക്കടുത്തായി ഒരു സിംഹത്തെയും ദൃശ്യങ്ങളില്‍ കാണാം. കുറച്ചാളുകളും കാഴ്ചക്കാരായി നില്‍പ്പുണ്ട്. ഏതായാലും വീഡിയോ അവസാനിക്കുന്നതുവരെ നായയ്ക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല.

വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്‍റുകള്‍ ലഭിക്കുന്നുണ്ട്. “വിട്ടയച്ചാല്‍ പട്ടി തീര്‍ന്നു’ എന്നാണതിലൊരു കമന്‍റ്.



 

Related posts

Leave a Comment