പിജി ഡോക്ടറുടെ ഇടനിലക്കാൻ പരാതിക്കാരന്‍റെ വിട്ടിലെത്തി; പണം തിരികെ നൽകിയതായി രസീത് വേണമെന്ന് ആവശ്യപ്പെട്ട് തർക്കം; കുമരത്തുണ്ടായ വാക്കുതർക്കം ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ കൂ​ടി​യ വി​ല​യ്ക്ക് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ പ​രാ​തി​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ലാ​യി വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ഏ​ജ​ന്‍റ് പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി.

എ​ന്നാ​ൽ താ​ൻ ഭ​ർ​ത്താ​വു​മാ​യി കു​മ​ര​കം ആ​ശു​പ​ത്രി​യി​ൽ തു​ട​ർ ചി​കി​ത്സ​യി​ലാ​ണെ​ന്നും, വീ​ട്ടി​ൽ മ​ക​നെ പ​ണം ഏ​ല്പി​ച്ചാ​ൽ മ​തി​യെ​ന്നും വീ​ട്ട​മ്മ. പ​ണം തി​രി​കെ​ത്ത​രു​ന്പോ​ൾ വീ​ട്ട​മ്മ പ​ണം കൈ​പ്പ​റ്റി​യ​താ​യി ര​സീ​ത് ത​ര​ണ​മെ​ന്ന് ഏ​ജ​ന്‍റ്.

അ​തി​ന് ത​യാ​റ​ല്ലെ​ന്ന് വീ​ട്ട​മ്മ. എ​ന്നാ​ൽ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ന്ന​പ്പോ​ൾ ഏ​ജ​ന്‍റ് കൈ​പ്പ​റ്റി​യ 12,000 രൂ​പ​യു​ടെ ര​സീ​ത് വീ​ട്ട​മ്മ തി​രി​കെ ഏ​ല്പി​ക്ക​ണ​മെ​ന്നാ​യി ഏ​ജ​ന്‍റ്. ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പി​ന്നെ​ക്കാ​ണാ​മെ​ന്ന് പ​റ​ഞ്ഞ് ഏ​ജ​ന്‍റ് മ​ട​ങ്ങി.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം കു​മ​ര​കം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കു​മ​ര​കം സ്വ​ദേ​ശി​യാ​യ ബാ​ബു​വി​ന്‍റെ ശ​സ്ത്ര​ക്രി​യ​യ്ക്ക് കൂ​ടി​യ വി​ല​യ്ക്ക് ഉ​പ​ക​ര​ണം ന​ൽ​കി​യ ഏ​ജ​ന്‍റാ​ണ് ഇ​ന്ന​ലെ രാ​ത്രി ബാ​ബു​വി​ന്‍റെ​ വീ​ട്ടി​ലെ​ത്തി കൂ​ടു​ത​ലാ​യി വാ​ങ്ങി​യ പ​ണം തി​രി​കെ കൊ​ടു​ക്കു​വാ​ൻ ശ്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ വീ​ടി​ന്‍റെ മു​ക​ളി​ൽ ക​യ​റി ഷീ​റ്റ് ഇ​ടു​ന്ന​തി​നി​ട​യി​ൽ താ​ഴെ വീ​ണു കൈ​യ്ക്കു പ​രി​ക്കു പ​റ്റി​യി​രു​ന്നു.​ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച ബാ​ബു​വി​നെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി.

ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി ബാ​ബു​വി​ന്‍റെ ഭാ​ര്യ ആ​ശ​യെ ഒ​രു യു​വ ഡോ​ക്്ട​ർ ഏ​ജ​ന്‍റി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു.​ ഇ​യാ​ൾ മു​ഖാ​ന്തി​രം 12,000 രൂ​പാ മു​ട​ക്കി ഉ​പ​ക​ര​ണം വാ​ങ്ങി.

ശ​സ്ത്ര​ക്രിയ ദി​വ​സം അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി സ​ർ​ജി​ക്ക​ൽ ക​ട​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ത​ലേ ദി​വ​സം ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ത്തി​നാ​യി കൊ​ടു​ത്ത തു​ക കൂ​ടു​ത​ലാ​ണെ​ന്നു അ​റി​യു​ന്ന​ത്.

താ​ൻ ക​ബ​ളി​ക്ക​പ്പെ​ട്ടു​വെ​ന്ന് മ​ന​സി​ലാ​യ ആ​ശ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു.​

മൂ​ന്നം​ഗ അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ഡോ​ക്്ട​ർ​മാ​ർ ഇ​ടനി​ല നി​ന്നു കൂ​ടി​യ വി​ല​യ്ക്ക് ശ​സ്ത്രക്രിയ ഉ​പ​ക​ര​ണ​ങ്ങ​ൾ രോ​ഗി​ക​ൾ​ക്ക് ഏ​ജ​ന്‍റ് മു​ഖേ​ന ന​ൽ​കു​ന്നു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു.

കൂ​ടാ​തെ ആ​രോ​പ​ണ വി​ധേ​യ​രാ​യ​ യു​വ ഡോ​ക്്ട​ർ​മാ​ർ കു​റ്റം സ​മ്മ​തി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. ഇ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി. കെ. ​ജ​യ​കു​മാ​ർ, അ​സ്ഥി​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​എം. സി. ​ടോ​മി​ച്ച​ൻ എ​ന്നി​വ​ർ​ക്ക് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കൈ​മാ​റും.

Related posts

Leave a Comment