വൈറല്‍ ഗാനത്തിനൊപ്പിച്ച് തകര്‍പ്പന്‍ ചുവടുമായി ഷംന കാസിം ! ട്രോളിയില്ലാതെയെന്ന് ക്യാപ്ഷന്‍; ഹോട്ട് ഡാന്‍സ് വൈറലാകുന്നു…

തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയും നര്‍ത്തകിയുമാണ് ഷംന കാസിം. കേരളത്തിനു പുറത്ത് നടി അറിയപ്പെടുന്നത് പൂര്‍ണ എന്ന പേരിലാണ്.

തമിഴ്, തെലുങ്ക, മലയാളം, കന്നഡ സിനിമകളില്‍ തിരക്കുള്ള താരമായ ഷംന കാര്‍ത്തിക് നരേന്റ് ‘പ്രൊജക്ട് അഗ്‌നി’യിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.

റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ യുവാവിന്റെ കവിളില്‍ താരം കടിച്ചത് അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഷംന സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.

എന്നിട്ടും എന്ന മലയാളചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍ തുടങ്ങിയവയാണ് അഭിനയിച്ച മലയാളചിത്രങ്ങള്‍.

എന്നാല്‍ ഇപ്പോള്‍ നടിയുടെ ഒരു ഡാന്‍സാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ആരാധകരുടെ മനം കീഴടക്കിക്കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രെന്‍ഡിംഗായ ഏനാ ദി ഗേറ്റോ എന്ന ഗാനത്തിനാണ് ഷ്മന ചുവടുവെച്ചത്. എന്തായാലും സംഭവം കിടുക്കിയെന്നാണ് ആരാധകരുടെ പക്ഷം.

Related posts

Leave a Comment