2018ല്‍ വിവാഹം കഴിക്കാനായിരുന്നു പദ്ധതി പക്ഷെ ! തന്റെ വിവാഹം നടക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി നടി കാജല്‍ അഗര്‍വാള്‍…

തെന്നിന്ത്യയിലെ സൂപ്പര്‍നായികമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. വയസ് 33 ആയെങ്കിലും താരം ഇതുവരെ വിവാഹിതയാവാത്തത് ആരാധകരെ അലോസരപ്പെടുത്തുകയാണ്. എന്നാണ് വിവാഹം എന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായെങ്കിലും കൃത്യമായ മറുപടി നല്‍കാതെ താരം ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ചോദ്യത്തിന് താരം വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ്.

2018 ല്‍ വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്ന് കാജല്‍ പറയുന്നു. എന്നാല്‍ ഏറ്റവും തിരക്കുള്ള വര്‍ഷമായിരുന്നു 2018.. ആ തിരക്കിനിടയില്‍ വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സമയം കിട്ടിയില്ല എന്നാണ് നടി പറഞ്ഞത്. എന്തായാലും കാജല്‍ തന്റെ വരനെ കണ്ടെത്തിയതാവും.. അതാരാണെന്ന് നടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടൊന്നുമില്ല. വിവാദമായ പ്രണയ ഗോസിപ്പുകളൊന്നും കാജലിന്റെ പേരില്‍ ഇതുവരെയില്ല. വരനാരായിരിക്കും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍..

ഇങ്ങനെ ഷൂട്ടിംഗും തിരക്കുമായി ജീവിച്ചാല്‍ ജീവിതം വേണ്ട എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമാ തിരക്കുകള്‍ക്കിടയില്‍ വിവാഹവും ജീവിതവും മറന്ന് പോകരുതെന്ന് ഉപദേശിക്കാത്ത ആരാധകരുമില്ലാതെയല്ല. തമിഴില്‍ പാരീസ് പാരീസ് എന്ന ചിത്രമാണ് കാജലിന്റേതായി റിലീസിനൊരുങ്ങുന്നത്. ബോളിവുഡില്‍ ഹിറ്റായ ക്വീനിന്റെ റീമേക്കാണ് പാരീസ് പാരീസ്. എന്തായാലും താരത്തിന്റെ വിവാഹം ഉടനുണ്ടാവുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍.

Related posts