പ്ര​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കു ന​ഗ്ന​ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു​ന​ൽ​കി​ ; മു​ൻ മി​സ് കെ​ന്‍റ​ക്കി​ക്കെ​തി​രേ കേ​സ്

വി​ർ​ജീ​നി​യ: വി​ദ്യാ​ർ​ഥി​ക്കു ന​ഗ്ന ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ മു​ൻ മി​സ് കെ​ന്‍റ​ക്കി സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​യാ​യ യു​വ​തി​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി. വെ​സ്റ്റ് വി​ർ​ജീ​നി​യ​യി​ലെ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യ റാം​സി ബേ​ഴ്സി​നെ​തി​രേ​യാ​ണു കു​റ്റം ചു​മ​ത്തി​യ​ത്. കേ​സി​ൽ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

പ്ര​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കു ന​ഗ്ന​ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു​ന​ൽ​കി​യെ​ന്ന കു​റ്റ​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. വി​ദ്യാ​ർ​ഥി​യു​ടെ പി​താ​വാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. വി​ദ്യാ​ർ​ഥി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രാ​തി.

ക്രോ​സ് ലൈ​നി​ലെ ആ​ൻ​ഡ്രൂ ജാ​ക്സ​ണ്‍ മി​ഡി​ൽ സ്കൂ​ളി​ൽ കു​ട്ടി​യു​ടെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു റാം​സി. കു​ട്ടി​ക്കു സ്നാ​പ് ചാ​റ്റി​ലൂ​ടെ ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു​ന​ൽ​കി​യെ​ന്ന് റാം​സി അ​ധി​കൃ​ത​രോ​ടു സ​മ്മ​തി​ച്ചു. 2014-ലാ​ണു റാം​സി മി​സ് കെ​ന്‍റ​ക്കി കി​രീ​ടം ചൂ​ടി​യ​ത്.

Related posts