കാജലിന് കാതലില്ല, 2020ൽ കല്യാണം? സിനിമാ മേഖലയിൽ നിന്നാല്ലാത്ത, വീട്ടുകാർ തീരുമാനിച്ചുറപ്പിക്കുന്ന കല്യാണം മതി; ഒപ്പം സങ്കൽപ്പത്തിലെ വരനെക്കുറിച്ച്….

യുവാക്കളുടെ ഹൃദയം കീഴടക്കിയ കാജൽ അഗർവാൾ വിവാഹത്തിന് തയാറെടുക്കുന്നു. ബോളിവുഡും, കോളിവുഡും ടോളിവുഡും കീഴടക്കിയ താരത്തിന്‍റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിവാഹത്തെക്കുറിച്ചും ഭാവി വരനെക്കുറിച്ചുള്ള സങ്കൽപ്പത്തെക്കുറിച്ചും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.

വിവാഹത്തിനായി തയാറെടുക്കുകയാണെന്നും, വീട്ടുകാർ തീരുമാനിച്ചുറപ്പിക്കുന്ന കല്യാണമായിരിക്കുന്നുമെന്നും  സിനിമാ മേഖലയിൽ നിന്നുള്ളയാൾ അല്ലായിരിക്കുമെന്നും കാജൽ പറ‍യുന്നു. ഒപ്പം തന്‍റെ ഭർത്താവാകാൻ പോകുന്നയാളിനെക്കുറിച്ചുള്ള സങ്കൽപവും താരം തുറന്നു പറയുന്നു. സ്നേഹവും കരുതലുമുള്ള ഒരു മനുഷ്യനുമായിരിക്കണമെന്നു മാത്രം.

വിവാഹത്തെക്കുറിച്ചുള്ള സൂചനകൾ വന്നതോടെ ചില ഗോസിപ്പുകളും പുറത്തു വരുന്നുണ്ട്. ഒരു പ്രമുഖ ബിസിനുകാരനുമായി താരം ഡേറ്റിംഗിലാണെന്നാണ് പ്രചരിക്കുന്നത്.

Related posts