മ​ഞ്ചി​ക്ക​ണ്ടി വ​ന​ത്തി​ൽ ന​ട​ന്ന​ത് ആ​സൂ​ത്രി​ത ഏ​റ്റു​മു​ട്ട​ൽ; മാവോയിറ്റുകളെ കൊന്നൊടുക്കുന്ന നീതികരിക്കാനാവില്ലെന്ന് കോൺഗ്രസ്

അ​ഗ​ളി: മ​ഞ്ചി​ക്ക​ണ്ടി വ​ന​ത്തി​ൽ മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​യു​തി​ർ​ത്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ്ര​ച​രി​പ്പി​ച്ച​ത് ആ​സൂ​ത്രി​ത ഏ​റ്റു​മു​ട്ട​ലാ​ണെ​ന്നും അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി. ഏ​റ്റു​മു​ട്ട​ൽ ന​ട​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ജ്യ​ത്തെ ഭീ​ക​ര​ത കൈ​കാ​ര്യം ചെ​യ്യു​ന്ന​വി​ധം വി​ഘ​ട​ന​വാ​ദം ആ​രോ​പി​ച്ച് മാ​വോ​യി​സ്റ്റു​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​ത് നീ​തി​ക​രി​ക്കാ​നാ​വി​ല്ല. മ​നു​ഷ്യ​വേ​ട്ട പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന​ത​ല്ല. സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​തി​ൽ​നി​ന്നും മ​ഞ്ചി​ക്ക​ണ്ടി വ​ന​ത്തി​ൽ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും കാ​ണാ​നി​ല്ലെ​ന്നും സം​ഗ​തി​യു​ടെ നി​ജ​സ്ഥി​തി ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​ൻ.​കെ.​ര​ഘൂ​ത്ത​മ​ൻ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ൻ, ക​ൽ​ക്ക​ണ്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​മ്മം​കോ​ട്ടി​ൽ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി ​സി മാ​ത്യു, എ​സ്.​അ​ല്ല​ൻ, ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​രു​കേ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts