ഇഷ്ട നടിയെ കാണാൻ ബിസിനസുകാരന്‍റെ മകന് നഷ്ടമായത് അരക്കോടി; തമിഴ്നിർമാതാവിന്‍റെ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവത്തിൽ നിർമാതാവിനെ കുടുക്കി പോലീസ്

താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടി കാജൽ അഗർവാളിനെ കാണണമെന്ന ആഗ്രഹം കൂടിയപ്പോൾ യുവാവിന് നഷ്ടമായത് മുക്കാൽകോടി. പ്രമുഖ ബിസിനസുകാരന്‍റെ മകനെ തട്ടിപ്പിനിരയാക്കിയതാവട്ടെ ഒരു തമിഴ് നിർമാതാവും.

ഇതിനായ് യുവാവിന്‍റെ കൈയിൽ നിന്നും തട്ടിയെടുത്തത് 75 ലക്ഷം രൂപ. പ്രമുഖ നടിമാരെ നേരിൽ കാണാൻ അവസരം നൽകുമെന്ന് കാട്ടി വ്യാജ വെബ് സൈറ്റിലൂടെയാണ് തട്ടിപ്പു നടത്തിയത്.

താൻ തട്ടിപ്പിന് ഇരായാണെന്ന് മനസിലാക്കിയ യുവാവ് നാണക്കേട് മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തട്ടിപ്പു നടത്തിയ ശരവണകുമാർ എന്ന ഗോപാലകൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു. ഒരു പ്രമുഖ സംവിധായകന്‍റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചായിരുന്നു പണം തട്ടിയെടുത്തത്

Related posts