അ​മി​ത​വേ​ഗം! സം​സ്ഥാ​ന​ത്തെ നി​ര​ത്തു​ക​ളി​ൽ പൊ​ലി​ഞ്ഞ​ത് 2,985 ജീ​വ​നു​ക​ൾ; അ​ഞ്ചു​ മു​ത​ൽ 31 വ​രെ ക​ർ​ശ​ന വാ​ഹ​ന​പ​രി​ശോ​ധ​ന

കൊ​​​ച്ചി: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളെ​​ത്തു​​​ട​​​ർ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്തെ നി​​​ര​​​ത്തു​​​ക​​​ളി​​​ൽ പൊ​​​ലി​​​യു​​​ന്ന ജീ​​​വ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്നു. പോ​​​ലീ​​​സി​​​ന്‍റെ ​ഔ​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന 40181 അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ 4,303 പേ​​​രാ​​​ണ് മ​​​ര​​​ണ​​​പ്പെ​​​ട്ട​​​ത്.

അ​​​മി​​​ത വേ​​​ഗ​​​ത​​​യാ​​​ണ് ഒ​​​ട്ടു​​​മി​​​ക്ക മ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും ഇ​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്ന് ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. 2,985 പേ​​​രാ​​​ണ് അ​​​മി​​​ത​​​വേ​​​ഗ​​​ത​​​മൂ​​​ലം മാ​​​ത്രം ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മ​​​ര​​​ണ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. 36965 പേ​​​ർ​​​ക്കാ​​​ണ് അ​​​മി​​​ത​​​വേ​​​ഗ​​​ത​​​മൂ​​​ല​​​മു​​​ള്ള അ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​തി​​​ൽ 23831 പേ​​​രുടെ ​​​പ​​​രി​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പേ​​​ർ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളെ​​​ത്തുട​​​ർ​​​ന്ന് മ​​​രി​​ച്ച​​ത്. 544 പേ​​​ർ. ഇ​​​തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി​​​യി​​​ൽ 202 പേ​​​രും റൂ​​​റ​​​ലി​​​ൽ 342 പേ​​​രു​​​മാ​​​ണ്. ര​​​ണ്ടാ​​​മ​​​ത് കൊ​​​ല്ലം ജി​​​ല്ല​​​യാ​​​ണ്, 469 പേ​​​ർ. തൊ​​​ട്ടു പി​​​ന്നി​​​ലു​​​ള്ള എ​​​റ​​​ണാ​​​കു​​​ള​​​ത്ത് മ​​രി​​ച്ച​​ത് 458 പേ​​​ർ. ഇ​​​തി​​​ൽ 141 പേ​​​ർ സി​​​റ്റി​​​യി​​​ലും 317 പേ​​​ർ റൂ​​​റ​​​ലി​​​ലും ന​​​ട​​​ന്നി​​​ട്ടു​​​ള്ള അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ്.

74 അ​​​പ​​​ക​​​ട​​മ​​​ര​​​ണ​​ങ്ങ​​​ൾ ന​​​ട​​​ന്ന വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഏ​​​റ്റ​​​വും കു​​​റ​​​വ് വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളും മ​​​ര​​​ണ​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. ര​​​ണ്ടാ​​​മ​​​തു​​​ള്ള ഇ​​​ടു​​​ക്കി​ ജി​​​ല്ല​​​യി​​​ൽ 91 പേ​​​ർ വി​​​വി​​​ധ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​ൽ മ​​​രി​​ച്ചു.

അ​​​തേ​​​സ​​​മ​​​യം നി​​​യ​​​മ​​​പ​​​ര​​​മാ​​​യി വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ചി​​​ട്ടും റോ​​​ഡി​​​ൽ ജീ​​​വ​​​ൻ പൊ​​​ലി​​​ഞ്ഞ​​ത് 589 പേ​​​ർ​​​ക്കാ​​​ണ്. മ​​​റ്റ് വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​യ​​​മം ലം​​​ഘി​​​ച്ചു​​​വ​​​ന്നും റോ​​​ഡു​​​ക​​​ളു​​​ടെ മോ​​​ശം അ​​​വ​​​സ്ഥ​​​യും അ​​​ശ്ര​​​ദ്ധ​​​മാ​​​യു​​​ള്ള റോ​​​ഡ് ക്രോ​​​സിം​​​ഗും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നി​​​ര​​​വ​​​ധി​ കാ​​​ര​​​ണ​​​ങ്ങ​​​ൾ മൂ​​​ല​​​മാ​​​ണ് ഈ ​​​അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ.

ദി​​​വ​​​സേ​​​ന ശ​​​രാ​​​ശ​​​രി 11 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്ത് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ മൂ​​​ലം മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് മോ​​​ട്ടോ​​​ർ വാ​​​ഹ​​ന​​​വ​​​കു​​​പ്പി​​​ന്‍റെ ക​​​ണ​​​ക്ക്. 2016 ജൂ​​​ണ്‍ മു​​​ത​​​ൽ 2019 ഏ​​​പ്രി​​​ൽവ​​​രെ അ​​​മി​​​ത​​വേ​​​ഗ​​​ത​​​യി​​​ൽ പി​​​ടി​​​ക്ക​​​പ്പെ​​​ട്ട് 2,192 പേ​​​രു​​​ടെ ലൈ​​​സ​​​ൻ​​​സു​​​ക​​​ളാ​​​ണ് അ​​​യോ​​​ഗ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മു​​​ത​​​ലാ​​​ണ് അ​​​മി​​​ത​​​വേ​​​ഗ​​​ത​​​മൂ​​​ലം സം​​​ഭ​​​വി​​​ക്കു​​​ന്ന അ​​​പ​​​ക​​ട​​​ങ്ങ​​​ൾ ട്രാ​​​ഫി​​​ക് പോ​​​ലീ​​​സ് പ്ര​​​ത്യേ​​​ക​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ ആ​​​രം​​​ഭി​​​ച്ച​​​ത്.

സി​​​ഗ്ന​​​ലു​​​ക​​​ളി​​​ൽ ചു​​​വ​​​ന്ന വെ​​​ളി​​​ച്ചം ക​​​ണ്ട​​​തി​​​നു​​ശേ​​​ഷം വ​​​ണ്ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ, റോം​​ഗ് സൈ​​​ഡ് ഡ്രൈ​​​വിം​​​ഗ് എ​​​ന്നി​​​വ​​​യും പ്ര​​​ത്യേ​​​ക​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തിത്തുട​​​ങ്ങി​​​യ​​​തും ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം മു​​​ത​​​ലാ​​​ണ്. 105 വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് സി​​​ഗ്ന​​​ൽ ലം​​​ഘി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.

ഇ​​​തി​​​ലൂ​​​ടെ എ​​​ട്ട് പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 121 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​തേ​​​സ​​​മ​​​യം സം​​​സ്ഥാ​​​ന​​​ത്ത് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ പെ​​​രു​​​കു​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സു​​​ര​​​ക്ഷാ മു​​​ൻ​​​ക​​​രു​​​ത​​​ലി​​​നാ​​​യി മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് സ്ഥാ​​​പി​​​ച്ച് കാ​​മ​​റ​​​ക​​​ളൊ​​​ക്കെ ക​​​ണ്ണ​​​ട​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.143 ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് സ്പീ​​​ഡ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് കാ​​​മ​​​റ​​​ക​​​ളാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് സ്ഥാ​​​പി​​​ച്ച​​​ത്. ഇ​​​തി​​​ൽ 22 കാ​​​മ​​​റ​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നത്. 2011 മു​​​ത​​​ൽ കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നാ​​​യി 20,26,59345 രൂ​​​പ​​​യാ​​​ണ് ചെ​​​ല​​​വഴി​​​ച്ച​​​ത്. കെ​​​ൽ​​​ട്രോ​​ൺ ആ​​​ണ് കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്.

അ​ഞ്ചു​ മു​ത​ൽ 31 വ​രെ ക​ർ​ശ​ന വാ​ഹ​ന​പ​രി​ശോ​ധ​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റോ​​​ഡ് സു​​​ര​​​ക്ഷാ ആ​​​ക്‌​​​ഷ​​​ൻ പ്ലാ​​​നി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ഞ്ചു​​​മു​​​ത​​​ൽ 31 വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് സം​​​യു​​​ക്ത വാ​​​ഹ​​​ന പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​യി ന​​​ട​​​ത്തും. ഓ​​​രോ തീ​​​യ​​​തി​​​യിൽ ഓ​​​രോ​​​ത​​​രം നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ​​​യാ​​​ണ് പോ​​​ലീ​​​സും മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പും സം​​​യു​​​ക്ത പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ മ​​​റ്റു വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ കൂ​​​ടി സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ അ​​​പ​​​ക​​​ട​​​നി​​​ര​​​ക്കും അ​​​പ​​​ക​​​ട മ​​​ര​​​ണ​​​നി​​​ര​​​ക്കും കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ന​​​ട​​​പ​​​ടി​​​ക​​​ൾ.

ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചു​​​മു​​​ത​​​ൽ ഏ​​​ഴു​ വ​​​രെ സീ​​​റ്റ്ബെ​​​ൽ​​​റ്റ് ,ഹെ​​​ൽ​​​മ​​​റ്റ്, എ​​​ട്ടു​​​മു​​​ത​​​ൽ 10 വ​​​രെ അ​​​ന​​​ധി​​​കൃ​​​ത പാ​​​ർ​​​ക്കിം​​​ഗ്, 11 മു​​​ത​​​ൽ 13 വ​​​രെ അ​​​മി​​​ത​​​വേ​​​ഗം (പ്ര​​​ത്യേ​​​കി​​​ച്ച് സ്‌​​​കൂ​​​ൾ മേ​​​ഖ​​​ല​​​യി​​​ൽ), 14 മു​​​ത​​​ൽ 16 വ​​​രെ മ​​​ദ്യ​​​പി​​​ച്ചു​​​ള്ള വാ​​​ഹ​​​ന​​​മോ​​​ടി​​​ക്ക​​​ലും ലെ​​​യ്ൻ ട്രാ​​​ഫി​​​ക്കും, 17 മു​​​ത​​​ൽ 19 വ​​​രെ ഡ്രൈ​​​വിം​​​ഗി​​​നി​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ഗം, 20 മു​​​ത​​​ൽ 23 വ​​​രെ സീ​​​ബ്രാ ക്രോ​​​സിം​​​ഗും റെ​​​ഡ് സി​​​ഗ്ന​​​ൽ ജ​​​മ്പിം​​​ഗും, 24 മു​​​ത​​​ൽ 27 വ​​​രെ സ്പീ​​​ഡ് ഗ​​​വേ​​​ണ​​​റും ഓ​​​വ​​​ർ​​​ലോ​​​ഡും, 28 മു​​​ത​​​ൽ 31 വ​​​രെ കൂ​​​ളിം​​​ഗ് ഫി​​​ലിം, കോ​​​ൺ​​​ട്രാ​​​ക്ട് കാ​​​ര്യേ​​​ജു​​​ക​​​ളി​​​ലെ അ​​​ധി​​​ക​​​ലൈ​​​റ്റു​​​ക​​​ളും മ്യൂ​​​സി​​​ക് സി​​​സ്റ്റ​​​വും എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ തി​​​രി​​​ച്ചാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന.

Related posts