കിടിലന്‍ ലുക്കില്‍ വേലയില്ലാ പട്ടധാരി 2 ;ഫസ്റ്റ്—ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

pattadhari-lതമിഴകം കാത്തിരിക്കുന്ന ധനുഷ് ചിത്രം വേലയില്ലാ പട്ടധാരി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ്—ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കജോളിന്റെയും ധനുഷിന്റെയും കിടിലന്‍ ലുക്ക് തന്നെയാണ് പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം.തമിഴകത്തിന്റെ പ്രിയതാരം ധനുഷിന്റെ പുതുചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫസ്റ്റ്—ലുക്ക് പോസ്റ്ററില്‍ ധനുഷും കജോളുമാണ് നിറഞ്ഞു നില്‍ക്കുന്നത്.

രജനീകാന്ത് വ്യത്യസ്ത വേഷത്തിലെത്തിയ കൊച്ചടയാന് ശേഷം സൗന്ദര്യ രജനികാന്ത് ഒരുക്കുന്ന ചിത്രമാണ് വിഐപി 2. അമല പോളാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായെത്തുന്നത്. പ്രതിനായികാ വേഷത്തിലാണ്  കജോള്‍ ചിത്രത്തില്‍ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 1997ല്‍ അരവിന്ദ് സ്വാമിയോടൊപ്പം “മിന്‍സാര കനവ്’ എന്ന ചിത്രത്തില്‍ നായികയായെത്തിയ കജോളിന്റെ തമിഴിലേക്കുള്ള രണ്ടാം വരവാണിത്.

Related posts