മ​ണി നാ​ദം നി​ല​ച്ചി​ട്ട് നാ​ല് വ​ര്‍​ഷ​ങ്ങ​ള്‍! ആ​രാ​ധ​ക​രു​ടെ മ​ന​സി​ല്‍ മ​രി​ക്കാ​ത്ത ഓ​ര്‍​മ​ക​ളു​മാ​യി ക​ലാ​ഭ​വ​ന്‍ മ​ണി ഇ​ന്നും ജീ​വി​ക്കു​ന്നു

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം ക​ലാ​ഭ​വ​ന്‍ മ​ണി ഓ​ര്‍​മ​യാ​യി​ട്ട് നാ​ല് വ​ര്‍​ഷ​ങ്ങ​ൾ. ക​ര​ള്‍ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് 2016 മാ​ര്‍​ച്ച് ആ​റി​നാ​ണ് ക​ലാ​ഭ​വ​ന്‍ മ​ണി അ​ന്ത​രി​ച്ച​ത്. കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു മ​ര​ണം.

ചാ​ല​ക്കു​ടി​യി​ല്‍ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന മ​ണി മി​മി​ക്രി​യി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തു​ന്ന​ത്. സി​ബി മ​ല​യി​ല്‍ സം​വി​ധാ​നം ചെ​യ്ത് 1995ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​ക്ഷ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​രം മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ല്‍ താ​രം അ​വ​ത​രി​പ്പി​ച്ച​ത്.

നാ​യ​ക​നാ​യും വി​ല്ല​നാ​യും സ്വ​ഭാ​വ​ന​ട​നാ​യും നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ച താ​രം ത​മി​ഴ്, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലും മു​ഖ്യ​വേ​ഷം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

വി​ന​യ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ വാ​സ​ന്തി​യും ല​ക്ഷ്മി​യും പി​ന്നെ ഞാ​നും എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും സ്‌​പെ​ഷ​ല്‍ ജു​റി പു​ര​സ്‌​ക്കാ​രം സ്വ​ന്ത​മാ​ക്കി.

മ​ണി​നാ​ദം നി​ല​ച്ചി​ട്ട് നാ​ല് വ​ര്‍​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ആ​രാ​ധ​ക​രു​ടെ മ​ന​സി​ല്‍ മ​രി​ക്കാ​ത്ത ഓ​ര്‍​മ​ക​ളു​മാ​യി അ​ദ്ദേ​ഹം ഇ​ന്നും ജീ​വി​ക്കു​ന്നു.

Related posts

Leave a Comment