കഷ്ടപ്പെട്ട് പഠിച്ചിട്ടും നഴ്സിംഗ് പരീക്ഷയിൽ അര മാർക്കിന് തോറ്റതിലെ മനോവിഷമം; മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ഴ്സി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന ന​ഴ്സ് ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​യ ദി​വ്യ വി. ​സ​ണ്ണി (23) ആ​ണ് ഇ​ന്നു​രാ​വി​ലെ മ​രി​ച്ച​ത്. വാ​ട്ട​ർ ക​ണ​ക്ഷ​ൻ ശ​രി​യാ​ക്കാ​നാ​യി രാ​വി​ലെ ഒ​ന്പ​തോ​ടെ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ലെ​ത്തി​യ പ്ലം​ബിം​ഗ് ജീ​വ​ന​ക്കാ​രാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നു​ശേ​ഷം ഒ​രു​വ​ർ​ഷ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു യു​വ​തി.

ന​ഴ്സിം​ഗ് പ​രീ​ക്ഷ​യി​ൽ ഒ​രു പ​രീ​ക്ഷ​യു​ടെ റി​സ​ൽ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ൽ അ​ര​മാ​ർ​ക്കി​ന് യു​വ​തി തോ​റ്റി​രു​ന്നു. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ക​രു​തു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Related posts

Leave a Comment