വലയിലെ അത്ഭുതം; വ​യ്യാ​ങ്ക​രച്ചി​റ​യി​ലെ വ​ല​യി​ൽ കു​ടു​ങ്ങി​യ കാ​ളാ​ഞ്ചി​ക്ക് തൂ​ക്കം 27 കി​ലോ

ചാ​രും​മൂ​ട്: താ​മ​ര​ക്കു​ളം വ​യ്യാ​ങ്ക​രച്ചി​റ​യി​ൽനി​ന്നു 27 കി​ലോ തൂ​ക്കം വ​രു​ന്ന മ​ത്സ്യത്തെ പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​കാ​ളാ​ഞ്ചി ഇ​ന​ത്തി​ൽപ്പെ​ട്ട മ​ത്സ്യ​ത്തെയാണ് കി​ട്ടി​യ​ത്.

വേ​ന​ൽ ക​ടു​ത്ത​തോ​ടെ ചി​റ​യി​ൽ വെ​ള്ളം കു​റ​വാ​യ സ​മ​യം നാ​ട്ടു​കാ​ര​നാ​യ രാ​ജീ​വും സം​ഘ​വു​മാ​ണ് മ​ത്സ്യ​ത്തെ പി​ടി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഈ ​ഇ​ന​ത്തി​ൽപ്പെ​ട്ട മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ചി​റ​യി​ൽ വ​ള​ർ​ത്തി​യി​രു​ന്നു. അ​തി​ൽ പെ​ട്ട​താ​വാം മ​ത്സ്യ​മെ​ന്ന് ക​രു​തു​ന്നു.

വ​ല​യി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തെ ഏ​റെ നേ​ര​ത്തെ ശ്ര​മ​ഫ​ല​മാ​യാ​ണ് പി​ടി​ച്ച് ക​ര​യ്ക്കെ​ത്തി​ക്കാ​നാ​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ ചി​ദം​ബ​ര​ത്ത് രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് ഫി​ഷ​റീ​സി​ൽനി​ന്നു​മാ​യി​രു​ന്നു മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ കൊ​ണ്ടു​വ​ന്ന​ത്.

ഇ​വി​ടെ മാ​ത്ര​മാ​ണ് ഈ ​ഇ​ന​ത്തി​ൽപ്പെട്ട മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ൾ ല​ഭി​ക്കു​ക. പി​ടി​ച്ച മ​ത്സ്യം മു​റി​ച്ച് കി​ലോ​യ്ക്ക് 300 രൂ​പ ക്ര​മ​ത്തി​ൽ വി​ല്പ​ന ന​ട​ത്തി.

Related posts

Leave a Comment