കെ.രാ​ധാ​കൃ​ഷ്ണ​നെ തീർക്കാൻ പി​ണ​റാ​യി സ്ഥാ​നാ​ർ​ഥി​യാ​ക്കി; അ​ദ്ദേ​ഹം മ​ന്ത്രി​യാ​യി ഇ​വി​ടെ തു​ട​ര​ട്ടെ, പെ​ങ്ങ​ളൂ​ട്ടിയുടെ വിജയം വി​ജ​യ​ന്‍റെ മു​ഖ​ത്തേ​ൽ​ക്കു​ന്ന ആ​ഘാ​ത​മെന്ന് വി. ​ഡി. സ​തീ​ശ​ൻ

ആ​ല​ത്തൂ​ർ: മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നെ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ആ​ല​ത്തൂ​രി​ൽ സ്ഥാ​നാ​ർ​ഥി ആ​ക്കി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ. അ​ദ്ദേ​ഹം അ​ബ​ദ്ധ​ത്തി​ല്‍ മ​ന്ത്രി​യാ​യ ആ​യ ആ​ളാ​ണ്.

അ​ങ്ങ​നെ മ​ന്ത്രി​യാ​യ ആ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ ത​ന്നെ തു​ട​ര​ട്ടെ​യെ​ന്നും പാ​ര്‍​ല​മെ​ന്‍റി​ല്‍ എ​ത്തേ​ണ്ട​ത് ര​മ്യാ ഹ​രി​ദാ​സ് ആ​ണെ​ന്നും വി. ​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ആ​ല​ത്തൂ​ർ ലോ​ക​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്.

തു​ട​ര്‍​ഭ​ര​ണം കി​ട്ടു​ന്ന​തി​ന് മു​ന്‍​പ് പി​ണ​റാ​യി വി​ജ​യ​ന്‍ കു​റേ ആ​ളു​ക​ളെ വെ​ട്ടി. സീ​റ്റ് ന​ൽ​കി​യി​ല്ല. ജ​യി​ച്ചു വ​ന്ന കു​റേ പേ​രെ മ​ന്ത്രി​യാ​ക്കി. അ​ങ്ങ​നെ അ​ബ​ദ്ധ​ത്തി​ല്‍ മ​ന്ത്രി​യാ​യ ആ​ളാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍. അ​തു​കൂ​ടി അ​വ​സാ​നി​പ്പി​ച്ച് അ​ദ്ദേ​ഹ​ത്തെ ഇ​വി​ടു​ന്ന് പ​റ​ഞ്ഞ് വി​ടാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​പ്പോ​ൾ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. രാ​ധാ​കൃ​ഷ്ണ​ന്‍ മ​ന്ത്രി​യാ​യി ഇ​വി​ടെ തു​ട​ര​ട്ടെ, പെ​ങ്ങ​ളൂ​ട്ടി ജ​യി​ച്ച് പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് എ​ത്ത​ട്ടെ​യെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

രാ​ധാ​കൃ​ഷ്ണ​ൻ മ​ന്ത്രി​യാ​യി തു​ട​രാ​നും ര​മ്യ പാ​ർ​ല​മെ​ന്‍റി​ൽ പോ​കാ​നു​മു​ള്ള തീ​രു​മാ​നം ആ​ല​ത്തൂ​രി​ലെ ജ​ന​ങ്ങ​ൾ എ​ടു​ക്കു​മെ​ന്ന വി​ശ്വാ​സ​മാ​ണു​ള്ള​ത്. അ​ത് പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ഖ​ത്തേ​ൽ​ക്കു​ന്ന ആ​ഘാ​ത​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ർ​ല​മെ​ന്‍റി​ൽ പോ​കു​ന്ന ര​മ്യ മോ​ദി സ​ർ​ക്കാരി​നെ അ​ധി​കാ​ര​ത്തി​ൽ നി​ന്നി​റ​ക്കാ​ൻ കോ​ൺ​ഗ്ര​സി​നും ഇ​ന്ത്യ മു​ന്ന​ണി​ക്കും വേ​ണ്ടി കൈ ​ഉ​യ​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment