ചലച്ചിത്ര നടന്‍ കലാശാല ബാബു അന്തരിച്ചു! അന്ത്യം, ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലിരിക്കെ

പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ കലാശാല ബാബു (68) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 12.35ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനാണ്.

1977ല്‍ പുറത്തിറങ്ങിയ ‘ഇണയെ തേടി’ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നു നിരവധി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ചു. പ്രധാനമായും വില്ലന്‍ കഥാപാത്രങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ആദ്യകാലത്ത് കലാശാല എന്ന പേരില്‍ ഒരു നാടക ട്രൂപും അദ്ദേഹം തുടങ്ങിയിരുന്നു.

 

Related posts