കാലവർഷക്കെടുതി ; സർക്കാർ ഒാണാഘോഷം റദ്ദാക്കും; പ്രളയക്കെടുതിയിൽ 8316കോടിയുടെ നഷ്‌‌ടം ഉണ്ടായതായി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ല​വ​ർ​ഷ കെ​ടു​തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
സ​ർ​ക്കാ​ർ ഓ​ണാ​ഘോ​ഷം റ​ദ്ദാ​ക്കു​മെ​ന്നും ഇ​തി​നാ​യി നീ​ക്കി​വ​ച്ച തു​ക ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി അ​ദാ​ല​ത്ത് ന​ടത്തും.

പ്ര​ള​യ കെ​ടു​തി​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും 38 പേ​ർ മ​ര​ണ​മ​ട​യു​ക​യും നാ​ലു പേ​രെ കാ​ണാ​താ​കു​ക​യും ചെ​യ്തെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. മ​ഴ​ക്കെ​ടു​തി​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ വി​വ​രി​ച്ചുകൊ​ണ്ട് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 8316 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

20000 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ​തി​നാ​യി​രം കി​ലോ മീ​റ്റ​ർ റോ​ഡു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. പാ​ല​ങ്ങ​ൾ ത​ക​രു​ക​യും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ വ​ലി​യ തോ​തി​ൽ ന​ശി​ച്ചി​ട്ടു​ണ്ട്.
27 ഡാ​മു​ക​ൾ തു​റ​ന്ന് വി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. 215 ഇ​ട​ങ്ങ​ളി​ൽ ഉ​രു​ൾ പൊ​ട്ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തുസം​ബ​ന്ധി​ച്ച് പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ധാ​രാ​ളം പേ​രു​ടെ വീ​ടു​ക​ൾ ത​ക​രു​ക​യും വെ​ള്ളം ക​യ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts